1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2017

സ്വന്തം ലേഖകന്‍: ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് അനാദരവ്, സൗദി ഫുട്‌ബോള്‍ ടീം മാപ്പു പറഞ്ഞു. ടീമംഗങ്ങള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിസമ്മതിച്ചതിച്ചത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷനാണ് മാപ്പപേക്ഷയുമായി മുന്നോട്ടു വന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ടീമിന്റെ വിവാദ നടപടി വാര്‍ത്തയാക്കിയിരുന്നു.

ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏഷ്യന്‍ മേഖലാ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് ബി ഗ്രൂപ്പ് മത്സരത്തിലായിരുന്നു വിവാദത്തിന് ഇടയാക്കിയ സംഭവം. കിക്കോഫിന് മുമ്പ് ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ ടീം കൈകോര്‍ത്ത് പിടിച്ച് മൗനം ആചരിച്ചപ്പോള്‍ സൗദി ടീം അതു അവഗണിച്ച് കളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ചില താരങ്ങള്‍ കൈകെട്ടി നിന്നു. റിസര്‍വ് താരങ്ങളും മൗനമാചരണത്തില്‍ പങ്കെടുത്തില്ല.

സൗദി അറേബ്യയുടെ സംസ്‌കാരമനുസരിച്ച് ഇത്തരത്തില്‍ മൗനമാചരിക്കുന്ന പാരമ്പര്യമില്ലെന്ന് സൗദി ഫുട്‌ബോള്‍ ടീം നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും അതു കണക്കിലെടുക്കാതെയാണ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മൗനാചരണത്തിന് ആവശ്യപ്പെട്ടതെന്നും സൗദിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് സൗദി ടീമിനെതിരെ ഫിഫ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു. സംഭവം കൈവിട്ടു പോയതോടെയാണ് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ മാപ്പപേക്ഷയുമായി എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.