1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2022

സ്വന്തം ലേഖകൻ: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് സൗദിയിൽ നിന്നും ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാന ടിക്കറ്റിന് ഇളവ് പ്രഖ്യാപിച്ചു. ടിക്കറ്റിൽ 22 ശതമാനം ഇളവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിയാദ്, ദമ്മാം, ജിദ്ദ, മദീന, ഖസീം എന്നിവിടങ്ങളിൽ നിന്നും വരുന്ന വിമാനങ്ങൾക്കാണ് നിരക്കിളവ് ഉണ്ടാവുക. ഫെബ്രുവരി 22 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് ഇളവ് ലഭിക്കുകയെന്ന് ഗൾഫ് എയർ അധികൃതർ അറിയിച്ചു.

അതേസമയം സൗദിയിൽ സ്ഥാപക ദിനത്തിൽ വലിയ ആഘേഷ പരിപാടികൾ ആണ് നടന്നത്. സൗദി അറേബ്യ സ്ഥാപിതമായ അന്നു മുതൽ സമാധാനത്തിനും നീതിക്കും വേണ്ടിയാണ് നിലനിന്നതെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ഇനി മുതൽ എല്ലാവർഷവും ഫെബ്രുവരി 22ന് സൗദി സ്ഥാപക ദിനം ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെയും ചരിത്രത്തിന്റെയും മാത്രമല്ല ഒരു ജനതയുടെ ഐക്യത്തിന്റെയും ആഘോഷമാണിതെന്ന് സൽമാർ രാജാവ് പറഞ്ഞു.

വിവിധ പരിപാടികൾ മാത്രമല്ല പൊതു അവധിയും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുഅവധി പ്രഖ്യാപിച്ചത് രാജ്യത്തെ ആഘോഷത്തിൽ ജനപങ്കാളിത്തം വർധിപ്പിക്കാൻ വേണ്ടിയായിരുന്നു. സൗദിയിലെ റിയാദിൽ വലിയ പരിപാടികൾ ആണ് ഇന്നലെ നടന്നത്. റിയാദിൽ സൈനികാഭ്യാസ പ്രകടനങ്ങള്‍ കാണാൻ നിരവധി പേർ എത്തിയിരുന്നു. കൂടാതെ പരേഡില്‍ കുതിരപ്പടയാളി, ഒട്ടക സംഘങ്ങളും അടങ്ങിയ പരേഡ് അരങ്ങേറിയിരുന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങളും സംഗീത വിരുന്നുകളും നിരവധി കലാപരിപാടികളും നടന്നു.

കൂടാതെ സൗദി സ്ഥാപക ദിനത്തിൽ ജനിച്ച പെൺകുഞ്ഞിന് ‘മിറാൽ’ (സ്വർഗത്തിലെ മാലാഖ) എന്ന പേര് നൽകി. ഫെബ്രുവരി 22ന് രാജ്യത്ത് ഗവർണറേറ്റിലെ ചിൽഡ്രൻസ് ആൻഡ് മെറ്റേണിറ്റി ആശുപത്രിയിൽ ജനിച്ച പെൺ കുഞ്ഞിനാണ് ഈ പേര് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കുഞ്ഞിന് പേരിട്ടത് വലിയ ചർച്ചയായി കൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.