സ്വന്തം ലേഖകന്‍: സൗദിയിലെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ സിം കാര്‍ഡ് നല്‍കാനുള്ള പദ്ധതി വരുന്നു. ജോലി തേടി സൗദിയിലെത്തുന്നവര്‍ക്കാണ് എയര്‍പോര്‍ട്ടില്‍ വച്ചുതന്നെ സൗജന്യ സിം കാര്‍ഡ് നല്‍കുക.
തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി. സൗദി ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ എയര്‍പോട്ടില്‍ വന്നിറങ്ങുന്ന അന്നേ ദിവസം തന്നെ ജോലിക്കാര്‍ക്ക് സിം കാര്‍ഡ് കൈമാറും.
സൗദിയില്‍ എത്തുന്ന ജോലിക്കാര്‍ക്ക് എത്രയും വേഗത്തില്‍ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നതിനും തൊഴില്‍ ആവശ്യങ്ങള്‍ക്കും സിം കാര്‍ഡ് പ്രയോജനപ്പെടുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ നല്ലൊരു ശതമാനം മലയാളികളുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല