1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2015

സ്വന്തം ലേഖകന്‍: തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിച്ചില്ലെങ്കില്‍ വിവരമറിയുമെന്ന് സൗദിക്ക് ജര്‍മ്മനിയുടെ താക്കീത്. സംഘടനകള്‍ക്കും തീവ്രവാദം വളര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന രീതി സൗദി അറേബ്യ അവസാനിപ്പിയ്ക്കണമെന്നായിരുന്നു ജര്‍മ്മന്‍ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേലിന്റെ മുന്നറിയിപ്പ്.

ഏതെങ്കിലും മധ്യേഷ്യന്‍ രാജ്യത്തിനെതിരെ ഒരു യൂറോപ്യന്‍ രാജ്യം നടത്തുന്ന ഏറ്റവും രൂക്ഷമായ വിമര്‍ശനമാണിത്. മധ്യ പൂര്‍വേഷ്യയില്‍ സിറിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷവും, ആഗോള തീവ്രവാദത്തിലേയ്ക്ക് നയിക്കുന്ന മതസംഘടനകളുടെ വളര്‍ച്ചയും തടയുന്നതിനും സൗദി അറേബ്യയുടെ സഹകരണം തങ്ങള്‍ പ്രതീക്ഷിയ്ക്കുന്നതായും ജര്‍മ്മന്‍ വൈസ് ചാന്‍സലര്‍ പറയുന്നു. ലോകത്തിലെ മിക്ക വഹാബി പള്ളികള്‍ക്കും വേണ്ട സാമ്പത്തിക സഹായം ചെയ്യുന്നത് സൗദി അറേബ്യയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിന്റെ വഹാബി രൂപമാണ് ജിഹാദി ഭീഷണികള്‍ക്ക് പോലും കാരണമെന്ന് അദ്ദേഹം പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിനും അല്‍ഖ്വയ്ദയ്ക്കും ഉള്‍പ്പടെ വന്‍ സാമ്പത്തിക സഹായം സൗദി അറേബ്യ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അറബ് ലോകത്തിലെ ഏറ്റവും കരുത്തരായ സൗദി അറേബ്യക്കെതിരെ ജര്‍മ്മനി നടത്തിയ കടനാക്രമണം നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.