1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2024

സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ഡ്ര​സ്സ് കോ​ഡ്. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വ്യ​ക്തി ശു​ചി​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​െൻറ​യും സാ​മൂ​ഹി​ക മ​ര്യാ​ദ​ക​ൾ പാ​ലി​ക്കു​ന്ന​തി​െൻറ​യും ഭാ​ഗ​മാ​യാ​ണ് പ​രി​ഷ്ക​ര​ണം. ആ​രോ​ഗ്യ വ​കു​പ്പാ​ണ് വ​സ്ത്ര​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ച​ട്ട​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ മാ​ന്യ​വും പൊ​തു​സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​തു​മാ​യ വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം.

സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വ്യ​ത്യ​സ്ത നി​ർ​ദേ​ശ​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ​ത്. പു​രു​ഷ​ന്മാ​ർ പൈ​ജാ​മ​യും ഷോ​ർ​ട്‌​സും ധ​രി​ക്കാ​ൻ പാ​ടി​ല്ല. കൂ​ടാ​തെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളോ പ​ദ​പ്ര​യോ​ഗ​ങ്ങ​ളോ പ​തി​പ്പി​ച്ച വ​സ്ത്ര​ങ്ങ​ളും ധ​രി​ക്ക​രു​ത്. വി​ചി​ത്ര​മാ​യ രീ​തി​യി​ൽ ഹെ​യ​ർ​സ്റ്റൈ​ൽ ഒ​രു​ക്കു​ന്ന​തി​നും പു​രു​ഷ​ന്മാ​ർ​ക്ക് വി​ല​ക്കു​ണ്ട്.

അതിനിടെ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയുള്ള മുൻകരുതലായി തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരോടും താമസക്കാരോടും മാസ്ക് ധരിക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖയ) നിർദ്ദേശിച്ചു. പകർച്ചവ്യാധികൾ പടരുന്നതിൽ നിന്ന് വ്യക്തികളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന് ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമാണ് ഈ ശുപാർശ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.