സ്വന്തം ലേഖകന്‍: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ 20 ഇരട്ടിയോളം വര്‍ധിപ്പിച്ച് സൗദി സര്‍ക്കാര്‍. അപകടരമായ വാഹന പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കുള്ള പിഴയാണ് 20 ഇരട്ടിയായി ഉയര്‍ത്തിയത്. നിയലംഘനങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതുക്കിയ നിരക്കുകള്‍.
ആദ്യ തവണ 20,000 റിയാലാണ് പിഴയടയ്ക്കേണ്ടത്. ഇതോടൊപ്പം വാഹനം 15 ദിവസത്തേയ്ക്ക് പിടിച്ചുവയ്ക്കുകയും ചെയ്യും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 40,000 റിയാലായി ഇരട്ടിക്കും. വാഹനം പിടിച്ചു വയ്ക്കുന്നതും 15 ദിവസത്തില്‍ നിന്നും 30 ദിവസമായി ഇരട്ടിക്കും. മൂന്നാമതും നിയമം ലംഘിച്ചാല്‍ പിഴ 60,000 റിയാലായി ഉയരും.
വാടകയ്ക്ക് എടുത്തതും മോഷ്ടിച്ചതുമായ കാറാണ് നിയമലംഘനത്തിന് ഉപയോഗിക്കുന്നതെങ്കില്‍ ആ വാഹനത്തിന്റെ വിലയ്ക്ക് തുല്യമായ സംഖ്യയാകും പിഴതുകയായി ഈടാക്കുക. മറ്റൊരാളുടെ ഡ്രൈവിംഗ് ലൈസന്‍സോ വാഹന രജിസ്ട്രേഷന് കാര്‍ഡോ പിടിച്ചുവയ്ക്കുകയോ ജാമ്യം വയ്ക്കുകയോ ചെയ്താല്‍ ആയിരം മുതല്‍ രണ്ടായിരം റിയാല്‍ വരെ പിഴയൊടുക്കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല