സ്വന്തം ലേഖകന്‍: സൗദിയില്‍ ഇന്ത്യയുള്‍പ്പടെ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ക്ക് ഇനി ഹൗസ് ഡ്രൈവര്‍ വിസയില്ല. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുളള ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
30 ലക്ഷം ഇന്ത്യക്കാര്‍ ജോലി നോക്കുന്ന സൗദിയില്‍ അഞ്ച് ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്. പൊതുവെ ഈ രംഗത്ത് മലയാളി ഡ്രൈവര്‍മാര്‍ക്കുള്ള നല്ല പേരാണ് മലയാളി ഹൗസ് ഡ്രൈവര്‍മാര്‍ക്ക് കൂടുതലായി അവസരം ലഭിക്കാന്‍ കാരണം.
നിലവില്‍ ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍ വിസക്കായി മന്ത്രാലയത്തെ സമീപിക്കുമ്പോള്‍ ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന മറുപടി. ഇത് റിക്രൂട്ട്‌മെന്റ് ഏജന്‍സികളും ശരിവക്കുന്നു.
സൗദി ഓരോ തൊഴില്‍ വിസക്കും വിദേശ രാജ്യങ്ങള്‍ക്ക് നിശ്ചിത ക്വാട്ട ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് അനുവദിച്ച ക്വാട്ട തീര്‍ന്നതിനാലാണ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നാണ് സൂചന. നിശ്ചിത അനുപാതം വിസ അനുവദിച്ച് കഴിഞ്ഞ രാജ്യങ്ങളിലേക്ക് വീണ്ടും വിസ അനുവദിക്കണമെങ്കില്‍ സമയമെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല