സ്വന്തം ലേഖകൻ: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളായ ഹൗസ് ഡ്രൈവര്‍മാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതി. രാജ്യത്തെ സ്വകാര്യ കമ്പനികളിലേക്ക് മാറ്റാന്‍ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുമതി നല്‍കി.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഹൗസ് ഡ്രൈവര്‍മാരായി സൗദിയില്‍ ജോലി ചെയ്യുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതി നല്‍കിയ പുതിയ തീരുമാനം തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഉയര്‍ന്ന യോഗ്യത ഉണ്ടായിട്ടും വീടുകളില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ക്ക് ഇഷ്ടമുള്ള തസ്തികകളിലേക്ക് മാറാം.
മുമ്പ് ഹൗസ് ഡ്രൈവര്‍മാരുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വകാര്യ കമ്പനികളിലേക്ക് മാറ്റാന്‍ പല തവണകളിലായി അനുമതി നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള ഫീസുകള്‍ പുതിയ തൊഴിലുടമയാണ് വഹിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല