സ്വന്തം ലേഖകൻ: സൗദിയില്‍ കെട്ടിട വാടകയില്‍ കുതിച്ചയര്‍ന്നു. ജൂലൈയില്‍ രാജ്യത്തെ പാര്‍പ്പിട കെട്ടിട വാടക 20 ശതമാനം വരെ വര്‍ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ഭക്ഷ്യ വസ്തുക്കളുടെ വിലയിലും ജൂലൈയില്‍ വര്‍ധനവ് രേഖപ്പെടുത്തി.
സൗദിയില്‍ കഴിഞ്ഞ മാസം പാര്‍പ്പിട കെട്ടിട വാടകയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അപ്പാര്‍ട്ട്മെന്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ്. 21.1 ശതമാനം തോതില്‍ ഒറ്റ മാസത്തില്‍ വര്‍ധന രേഖപ്പെടുത്തി.
സാധാ പാര്‍പ്പിട കെട്ടിടങ്ങള്‍ക്ക് 10.3 ശതമാനം തോതിലും ഇക്കാലയളവില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ തുടരുന്ന വര്‍ധന ജൂലൈയിലും അനുഭവപ്പെട്ടു.
ഭക്ഷ്യ വസ്തുക്കള്‍ക്ക് 1.4 ശതമാനവും റസ്റ്റോറന്റ് ഹോട്ടല്‍ ഉല്പന്നങ്ങള്ക്ക് 2.9 ശതമാനവും പഠനോപകരണങ്ങള്‍ക്ക് 1.8 ശതമാനവും വിനോദ കായികോല്പ്പന്നങ്ങള്ക്ക് 1.4 ശതമാനവും ഇക്കാലയളവില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി അതോറിറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല