1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2022

സ്വന്തം ലേഖകൻ: സൗദി നിരത്തുകളിൽ ഇനി ഹൈഡ്രജൻ വാഹനങ്ങൾ എത്തുന്നു. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ ആണ്. സൗദി അറേബ്യ ആദ്യമായി പ്രെട്രോൾ കണ്ടെത്തിയ ദഹ്റാനിലെ എൽ.എ.ബി സെവൻ പയനീയർ കമ്പനിയിലാണ് ഹൈഡ്രജൻ വാഹനം നിർമിക്കുന്നത്. സൗദി അരാംകോ സീനിയർ വൈസ് പ്രസിഡന്‍റ് അഹമ്മദ് അൽ സാദിയാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ വായു മലിവീകരണം കുറക്കും. സൗദിയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ഗതാഗത മേഖലയിൽ വലിയ വിപ്ലവങ്ങൾ ആണ് ഹൈഡ്രജൻ വാഹനങ്ങൾ ഉണ്ടാക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ മലിനീകരണം ഉണ്ടാക്കുന്ന ഇത്തരം വാഹനങ്ങൾക്ക് ഭാവിയിൽ വലിയ സാധ്യതയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

സൗദിയിലെ ജിദ്ദയിൽ നിന്ന് ഈ മാസം ഒന്നിന് ആരംഭിച്ച ‘2022 ഡാക്കർ റാലി’യിലെ മോട്ടോർ റേസിൽ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രക്ക് ഇറക്കും എന്ന് സൗദി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ സ്പോൺസർ ചെയ്യുന്നത് സൗദി അരാംകോയാണെന്നും വാർത്ത എത്തിയരുന്നു. അവർ തന്നെ ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ ഇപ്പോഴത്തെ ബാറ്ററികളേക്കാൾ ഭാരം കുറഞ്ഞതാണ്. അതിനാൽ ദീർഘദൂരയാത്രകൾക്ക് വളരെ നല്ലതായിരിക്കും.

സൗദി അറേബ്യയിൽ ഹൈഡ്രജൻ വാഹനങ്ങൾ നിർമ്മിക്കാൻ വേണ്ടി ഫ്രഞ്ച് റിന്യൂവബ്ൾ എനർജി ടെക്‌നോളജി കമ്പനിയുമായി സൗദി സഹകരിക്കുന്നുണ്ട്. സൗദി അരാംകോ ഡിസംബറിൽ കരാറിൽ ഒപ്പുവെക്കുകയുണ്ടായി. സൗദിയിലെ വാഹന നിർമ്മാണ കേന്ദ്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വർക്ക്ഷോപ്പുകൾ ഉണ്ടാകും. ഉപഭോക്താക്കളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാത്ത രീതിയിൽ ആണ് പ്രവർത്തനങ്ങൾ. സൗദിയുടെ വികസനയാത്രയിൽ വലിയ ചരിത്രം സൃഷ്ട്ടിക്കാൻ ഹൈഡ്രജൻ വാഹനങ്ങൾക്ക് സാധിക്കും വിഷൻ 2030 പൂർത്തിയാകുമ്പോഴേക്കും പദ്ധതി പൂർത്തിയാക്കാൻ ആണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.