1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2021

സ്വന്തം ലേഖകൻ: സൗദിയിൽ ‍ഒരാഴ്ചയ്ക്കിടെ 13,906 നിയമലംഘകർ അറസ്റ്റിലായി. ഈ മാസം 11 മുതൽ ‍17 വരെ നടന്ന റെയ്ഡിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇതിൽ 6,597 പേർ താമസകുടിയേറ്റ നിയമം ലംഘിച്ചവരാണ്. 5,775 പേർ അതിർത്തി സുരക്ഷാ ചട്ടം ലംഘിച്ചവരും 1,534 ലേറെ തൊഴിൽ നിയമ ലംഘകരുമാണ്. യെമൻ (54%), ഇത്യോപ്യ (44%) എന്നീ രാജ്യക്കാരാണ് പിടിക്കപ്പെട്ടവരിൽ കൂടുതലം‍ ശേഷിച്ച 2 ശതമാനത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ മറ്റു രാജ്യക്കാരും ഉൾപ്പെടും.

അറസ്റ്റിലായി. ഈ മാസം 11 മുതൽ ‍17 വരെ നടന്ന റെയ്ഡിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇതിൽ 6,597 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. 5,775 പേർ അതിർത്തി സുരക്ഷാ ചട്ടം ലംഘിച്ചവരും 1,534 ലേറെ തൊഴിൽ നിയമ ലംഘകരുമാണ്. യെമൻ (54%), ഇത്യോപ്യ (44%) എന്നീ രാജ്യക്കാരാണ് പിടിക്കപ്പെട്ടവരിൽ കൂടുതലം‍ ശേഷിച്ച 2 ശതമാനത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ മറ്റു രാജ്യക്കാരും ഉൾപ്പെടും.

നിയമ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെ 356 പേരെയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ വച്ച് രക്ഷാ സേന അറസ്റ്റ് ചെയ്തത്. ഇവരില്‍ 54 ശതമാനം പേരും യമനില്‍ നിന്നു വന്നവരായിരുന്നു. 44 ശതമാനം പേര്‍ എത്യോപ്യക്കാരും രണ്ടു ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിച്ച 34 പേരെയും അതിര്‍ത്തി രക്ഷാ സേന അറസ്റ്റ് ചെയ്തു.

അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കുകയും യാത്രാസൗകര്യം ഒരുക്കുകയും ചെയ്ത 14 പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. നിലവില്‍ വിവിധ നിയമലംഘനങ്ങളെ തുടര്‍ന്ന് പിടികൂടപ്പെട്ട 86,952 പേരാണ് നിയമ നടപടികള്‍ കാത്തു കഴിയുന്നത്. ഇവരില്‍ 78,650 പേര്‍ പുരുഷന്‍മാരും 8,302 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 73,393 പേരെ നിയമനടപടികള്‍ക്കു ശേഷം നാടുകടത്തുന്നതിനു മുന്നോടിയായി ആവശ്യമായ യാത്രാ രേഖകള്‍ ശരിയാക്കാന്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നത്. ഇതിനു പുറമെ, ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതിനിടെ, സൗദിയില്‍ ആയിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇതേത്തുടര്‍ന്ന് റിയാദിലെ 24 സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നോട്ടീസ് നല്‍കി. തൊഴില്‍ നിയമങ്ങളും സൗദിവല്‍ക്കരണവും ശരിയായ രീതിയില്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കാണ് തെറ്റുകള്‍ തിരുത്താന്‍ നിശ്ചിത സമയം അനുവദിച്ച് നോട്ടീസ് നല്‍കിയത്. 1,140 സ്ഥാപനങ്ങളിലാണ് രണ്ടു ദിവസത്തിനിടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ 168 തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.റിയാദിലും പ്രവിശ്യയിലെ മറ്റു നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ബിനാമി ബിസിനസ് കണ്ടെത്തുന്നതിനും സ്ഥാപനങ്ങളില്‍ പരിശോധന തുടരുന്നുണ്ട്. മദീനയില്‍ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.