
സ്വന്തം ലേഖകൻ: പൊതു രംഗത്ത് സജീവ സാന്നിധ്യമാവാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭാര്യ രാജകുമാരി സാറാ ബിന്ത് മഷ്ഹൂര്‍. രാജ്യത്തെ വിദ്യാഭ്യാസ, സര്‍ഗാത്മക രംഗത്ത് പുതിയ കുതിപ്പേകാന്‍ സ്ട്രീം എന്ന പേരില്‍ ഒരു കേന്ദ്രം സ്ഥാപിച്ചാണ് അവര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഷ്ടിച്ച സയന്‍സ്, ടെക്നോളജി, റീഡിംഗ്, എഞ്ചിനീയറിംഗ്, ആര്‍ട്സ്, മാത്തമാറ്റിക്സ് (സ്ട്രീം) പഠനത്തിനുള്ള പുതിയ കേന്ദ്രമായ ഇല്‍മീയുടെ സമാരംഭം ശനിയാഴ്ച പ്രഖ്യാപിച്ചു.
ഇല്‍മി സര്‍ഗ്ഗാത്മകതയുടെയും പഠനത്തിന്റെയും ഒരു വഴിവിളക്കായിരിക്കുമെന്ന് സാറ രാജകുമാരി പറഞ്ഞു: സൗദി അറേബ്യയിലെ എല്ലാ ചെറുപ്പക്കാര്‍ക്കും ആജീവനാന്ത പഠിതാക്കള്‍ക്കും അവരുടെ കഴിവുകള്‍ തിരിച്ചറിയാനും രാജ്യത്തിനായി കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്താനും ഭാവി രൂപപ്പെടുത്താനും ഇത് അവസരം പ്രദാനം ചെയ്യും. ഒരുമിച്ച്, നാമെല്ലാവരും ഇല്‍മി സൃഷ്ടിക്കുമെന്നും നമ്മുടെ അടുത്ത തലമുറയെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നതായും അവര്‍ അറിയിച്ചു.
സൗദി അറേബ്യയിലുടനീളമുള്ള ചെറുപ്പക്കാര്‍ സ്ട്രീം വിഷയങ്ങളുമായി എങ്ങനെ മികച്ച ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ വിശദവും ഗുണനിലവാരമുള്ളതുമായ ഒരു ചിത്രം മുന്നോട്ടുവയ്ക്കാന്‍ ശ്രമിക്കുന്ന സവിശേഷമായ ഒരു സമീപനമാണ് ഇല്‍മിയുടെ കാതല്‍. ഈ വിവരങ്ങള്‍ ഉപയോഗിച്ച്, യുവാക്കള്‍ക്കൊപ്പം, രക്ഷിതാക്കള്‍, അധ്യാപകര്‍, പഠന വിദഗ്ധര്‍, തൊഴിലുടമകള്‍, ശാസ്ത്രജ്ഞര്‍, ക്രിയേറ്റീവ് വ്യക്തികള്‍, സംരംഭകര്‍ എന്നിവരും കൈകോര്‍ക്കും.
റിയാദിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ നോണ്‍പ്രോഫിറ്റ് സിറ്റിയില്‍ 2025 ഓടെ നിര്‍മാണം പൂര്‍ത്തിയാവുന്ന ഇല്‍മി സെന്റര്‍ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറും. 27,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു കേന്ദ്രം ഏറ്റവും പുതിയതും പ്രകൃതി സൗഹൃദവും സര്‍ഗാത്മകവുമായ രീതിയിലാകും പടുത്തുയര്‍ത്തുകയെന്നും അവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല