സ്വന്തം ലേഖകന്‍: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദി സാമ്പത്തികമായി തകരുമെന്നുള്ള പ്രചാരണം പടിഞ്ഞാറന്‍ ഗൂഡാലോചന എന്ന് റിപ്പോര്‍ട്ട്, പ്രചാരണം അറബ് ലോകത്തിന്റെ വളര്‍ച്ച തടയാന്‍. അഞ്ചു വര്‍ഷത്തിനുള്ളി സൗദി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. ആഗോള എണ്ണ വിപണിയില്‍ സൗദി അറേബ്യ മേല്‍ക്കൈ നേടുന്നതില്‍ അസ്വസ്ഥരായ പാശ്ചാത്യ എണ്ണക്കമ്പനികളാണ് റിപ്പോര്‍ട്ടിന് പിന്നിലെന്നാണ് വാദം.
സൗദി അറേബ്യയ്ക്കെതിരെ മതപരമായ കാര്യങ്ങളില്‍ ഉള്‍പ്പടെ പാശ്ചാത്യ രാജ്യങ്ങളും ഇറാനും കുപ്രചരണം നടത്തുന്നതായി യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗാര്‍ഗാഷ് പറയുന്നു. സൗദി അറേബ്യ എന്ന് പറഞ്ഞാല്‍ അറബികളെ തന്നെയാണ് അര്‍ത്ഥമാക്കുന്നത്. ഈ പ്രചാരണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളുമൊന്നും ആകസ്മികമായി സംഭവിച്ചതല്ല കൃത്യസമയത്ത് കരുതിക്കൂട്ടി തന്നെ പുറത്ത് വിട്ടതാണെന്നും അന്‍വര്‍ ഗാര്‍ഗാഷ് പറയുന്നു.
അറബ് രാജ്യങ്ങളുടെ കരുത്ത് സൗദി അറേബ്യ തന്നെയാണ്. എന്നാല്‍ അറബ് രാജ്യങ്ങള്‍ക്ക് മേല്‍ മേല്‍ക്കൈ നേടാന്‍ ഇറാന് ശ്രമിയ്ക്കുന്നുണ്ട്. തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പിയ്ക്കാന്‍ സൗദിയ്ക്കെതിരെ വാര്‍ത്ത പ്രചരിപ്പിയ്ക്കുകയാണ് ഇറാനെന്നും മന്ത്രി പറയുന്നു.
ആറംഗ ഗള്‍ഫ് കോര്പ്പറേഷന് കൗണ്‍സിലില്‍ സൗദി അറേബ്യ, ബഹ്റൈന്‍ ഒമാന്‍ എന്നീ രാജ്യങ്ങള്‍ വരും വര്‍ഷങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നായിരുന്നു ഐഎംഎഫ് റിപ്പോര്‍ട്ട്. സൗദിയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടെ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.
ആഗോള വിപണിയില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഒപെക് രാഷ്ട്രങ്ങള്‍ മേല്‍ക്കൈ നേടുകയാണ്. എണ്ണ വിപണയില്‍ നേരിട്ട തിരിച്ചടിയില്‍ നിന്നും ഒപെക് രാഷ്ട്രങ്ങള്‍ ഒരുപരിധിവരെ തിരിച്ച് കയറിത്തുടങ്ങി. അമേരിയ്ക്കയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇടിയുകയാണ്.
വിപണി കുത്തയാക്കി വയ്ക്കാനുള്ള യുഎസ് കമ്പനികളുടെ ശ്രമങ്ങള്‍ക്ക് സൗദിയുടെ തിരിച്ച് വരവ് ശരിയ്ക്കും തിരിച്ചടിയായി. ഈ ഒരു അവസ്ഥയെ മറികടക്കാന്‍ സൗദിയ്ക്കെതിരെ അമേരിയ്ക്കയും ഇറാനും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന പ്രചാരണമായിട്ടാണ് ഐഎംഎഫ് റിപ്പോര്‍ട്ട് വ്യാഖ്യാനിയ്ക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല