സ്വന്തം ലേഖകൻ: സൗദി പൗരന്മാർക്ക് ഇലക്ട്രോണിക് വീസ (ഇ-വീസ) സംവിധാനം ഇന്ത്യ പുനരാരംഭിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇ-ടൂറിസ്റ്റ് വീസ, ഇ-ബിസിനസ് വീസ, ഇ-മെഡിക്കൽ വീസ, ഇ-മെഡിക്കൽ അറ്റൻഡന്‍സ് വീസ, ഇ-കോൺഫറൻസ് എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളിലും ഇ-വീസ പുനഃസ്ഥാപിച്ചു.
ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് വീസ നേടാം. ഇന്ത്യന്‍ വീസ ഓണ്‍ലൈന്‍ (https://indianvisaonline.gov.in/evisa/tvoa.html) എന്ന സൈറ്റിലാണ് ഇലക്ട്രോണിക് വീസയ്ക്കായി അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ https://eoriyadh.gov.in/page/visa-services/ എന്ന സൈറ്റില്‍ നിന്ന് ലഭിക്കും.
ഗള്‍ഫ് രാജ്യങ്ങള്‍ നിയമവിധേയമായി താമസിക്കുന്ന എല്ലാവര്‍ക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വീസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചിരുന്നു. ഇത്തരത്തില്‍ വീസ അനുവദിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നവരുടെ പ്രൊഫഷന്‍ മാനദണ്ഡമാക്കില്ല. ടൂറിസ്റ്റ് വീസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഉംറ നിര്‍നഹിക്കാനും മദീന സന്ദര്‍ശിക്കാവും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും അനുവാദം ഉണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല