1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2023

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് വിരുന്നെത്തുന്ന കാക്കകൾ പിന്നീട് മടങ്ങാത്തതിനെ തുടർന്ന് നിയന്ത്രണ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് സൗദി പരിസ്ഥിതി വകുപ്പ്. തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ജിസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ലെന്നാണ് കണ്ടെത്തൽ. കാക്കളുടെ എണ്ണം പെരുകുകയും ശല്യം വർധിക്കുകയും ചെയ്തതോടെയാണ് നിയന്ത്രണ നടപടികളുമായി അധികൃതർ രംഗത്തെത്തുന്നത്.

ഇന്ത്യൻ കാക്കളുടെ എണ്ണം അമിതമായി വർധിച്ചതു കാരണം ഇതര ചെറുജീവികളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി കണ്ടെത്തി. ഇത് ജീവജാലങ്ങളുടെ നിലനിൽപിനെ ബാധിക്കും എന്നതിനാൽ കാക്കകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ്. കാക്കകൾ ചെറുപ്രാണികളെ മുഴുവൻ അകത്താക്കുന്നതായും ഇത്തരത്തിൽ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ തീരനഗരമായ ജീസാനിലും ടൂറിസ്റ്റ് കേന്ദ്രമായ ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കകൂട്ടം മടങ്ങുന്നില്ലെന്നു അവയെ നിരീക്ഷിച്ച പക്ഷി നിരീക്ഷകർക്കു മനസിലായി. കാക്കകളുടെ എണ്ണം അമിതമായി വർധിച്ചതു കാരണം മറ്റു ചെറുജീവികളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി കണ്ടെത്തി. ഇത് ജീവജാലങ്ങളുടെ നിലനിൽപിനെ ബാധിക്കും എന്നതിനാൽ കാക്കകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ്.

കാക്കകൾ ചെറുപ്രാണികളെ മുഴുവൻ ഭക്ഷണമാക്കുന്നതിനാൽ ഇവിടങ്ങളിൽ ഉണ്ടായിരുന്ന പല ജീവികളും അപ്രത്യക്ഷമാകുന്നതായും വംശനാശം വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാക്കകൾ ഇവിടങ്ങളിൽ കൂടുകൂട്ടുകയും താവളമടിക്കുകയും ചെയ്യുന്നത് തടയാനുള്ള മുന്നൊരുക്കത്തിലാണ് പരിസ്ഥിതി വകുപ്പ്.

പരിസ്ഥിതി സംരക്ഷിത മേഖലകളിലും വന്യജീവി സങ്കേതങ്ങളിലും പുതുതായി കടന്നു കയറി ആവാസ വ്യവസ്ഥയിൽ വ്യതിയാനം വരുത്തും വിധം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പറവകളെയും ജന്തുക്കളെയും ചെറുക്കുന്നതിന്റെ ഭാഗമായാണ് കാക്കകളെ തുരത്തുന്ന പദ്ധതി നടപ്പിലാക്കുന്നത്. കാക്കകളുടെ കണക്കെടുപ്പ്, പ്രജനന കാലം നിർണയിക്കൽ, കൂടുകൾ കണ്ടെത്തൽ, ഇര തേടിച്ചെല്ലുന്ന പ്രദേശങ്ങൾ കണ്ടെത്തൽ എന്നിവയിലൂടെ കാക്കകളെ തുരത്താനാകുമെന്നാണ് വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

140 ലേറെ കൂടുകൾ ആദ്യഘട്ടമായി നശിപ്പിക്കുകയും ദീപിലുള്ള 35 ശതമാനം കാക്കകളെ കണ്ടെത്തി തുരത്തുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി ലൈനുകളിൽ ഇരുന്ന് തടസ്സം സൃഷ്ടിച്ച് വിതരണം തടസപ്പെടുന്ന സംഭവങ്ങൾ, കടൽ പറവകളുടെ കുഞ്ഞുങ്ങളെ കൊല്ലുകയും മുട്ടകൾ ആഹാരമാക്കി നശിപ്പിക്കുകയും ചെയ്യുക, ചെറിയ ജീവികളെ ആക്രമിക്കുക കൂടാതെ രോഗ വ്യാപനത്തിൽ പങ്കാളികളാകുക തുടങ്ങിയ നിരവധി ഉപദ്രവങ്ങളാണ് ഇന്ത്യൻ കാക്കകൾ മൂലം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പരിസ്ഥിതി വന്യജീവി വകുപ്പ് കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.