സ്വന്തം ലേഖകൻ: ഈ മാസം 19 മുതൽ ജിദ്ദയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണിച്ചു. ജോർദാനിലെ സൗദി സ്ഥാനപതി നായിഫ് അൽ സുദൈരി ഡമാസ്കസിൽ എത്തിയാണ് ക്ഷണക്കത്ത് കൈമാറിയത്.
കഴിഞ്ഞ ദിവസം കയ്റോയിൽ നടന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സിറിയയെ ലീഗിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് നയതന്ത്ര കാര്യാലയങ്ങൾ തുറക്കുമെന്നും പ്രഖ്യാപിച്ചു.
അതിനിടെ സൗദി അറേബ്യയിൽ ഈ മാസം നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ക്ഷണം. ഖത്തറിലെ സൗദി സ്ഥാനപതി പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ a അൽ സൗദ് ഇന്നലെ അമീരി ദിവാനിലെത്തി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദിന്റെ ക്ഷണക്കത്ത് അമീറിന് കൈമാറി. സൗദി അറേബ്യയിലാണ് 32-ാമത് അറബ് ലീഗ് കൗൺസിൽ യോഗം നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല