സ്വന്തം ലേഖകൻ: സൌദി പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തില്‍ സ്വീകരിക്കപ്പെടും. ഇവ കൈവശം ഇല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉണ്ടായാല്‍ മതിയാകും. ആഭ്യന്തര സഹമന്ത്രി ബന്ദര്‍ ആല്‍മുശാരിയാണ് ഇത്സംബന്ധമായി അറിയിച്ചത്.
നിലവിലെ ഇക്കാമ പ്ളാസ്റ്റിക് രൂപത്തിലുള്ള കാര്‍ഡാണ്. പ്രവാസികള്‍ താമസ സ്ഥലങ്ങളില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ പേഴ്സുകളിലും മറ്റും ഇക്കാമ സൂക്ഷിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ആവശ്യപ്പെടുമ്പോള്‍ കാണിച്ചുകൊടുക്കാറുമാണ് പതിവ്. ഇക്കാമ പ്രദര്‍ശിയപ്പിക്കാത്ത വിദേശികള്‍ക്കെതിരെ നിയമ നടപടി സ്വികരിക്കാനുമുണ്ട്.
എന്നാല്‍ പ്ലാസ്റ്റിക്ക് രൂപത്തിലുള്ള ഇക്കാമ ഡിജിറ്റല്‍ രൂപത്തിലാക്കി പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് സൌദി ആഭ്യന്തര സഹമന്ത്രി ബന്ദര്‍ ആല്‍ മുശാരി പറഞ്ഞു. പരിശോധന സമയത്ത് പോലീസുകാരുടെ മൊബൈല്‍ ഫോണിലെ മൈദാന്‍ ആപ് വഴി ഡിജിറ്റല്‍ ഇഖാമ അവര്‍ക്ക് പരിശോധിക്കാനാകും. ഫോണുകളില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഡിജിറ്റല്‍ ഇഖാമ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുക്കാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല