1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2015

സ്വന്തം ലേഖകന്‍: മയക്കുമരുന്നു കേസില്‍ സൗദിയില്‍ മൂന്ന് ഇറാനികള്‍ക്ക് വധശിക്ഷ, സൗദി ഇറാന്‍ ബന്ധം ഉലയുന്നു. കടല്‍ത്തീരം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് ഇറാനികളെയാണ് സൗദി വധിച്ചത്. മയക്കുമരുന്ന് കടത്തിന് കടുത്ത ശിക്ഷ നല്‍കുന്ന രാജ്യമാണ് സൗദി.

നൂറുകണക്കിന് ആളുകളാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ അകപ്പെട്ട് സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരായത്. ഇവരില്‍ ഏറെയും ഏഷ്യക്കാരാണ്. തടി കൊണ്ട് നിര്‍മ്മിച്ച ബോട്ടുകളൂടെ വലിയ അളവില്‍ ഹാഷിഷ് കടത്താന്‍ ശ്രമിച്ച കേസിലാണ് ഇറാനികളായ നാബി ബക്ഷ്, മുഹമ്മദ് ബഹൂല്‍, ഒമീദ് ബൗലേദ എന്നിവര്‍ അറസ്റ്റിലായത്. ദമാമില്‍ വച്ചാണ് മൂവരേയും വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

സ്വതവേ വഷളായിരിക്കുന്ന ഇറാനും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബനധം വധശിക്ഷയോടെ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് കരുതുന്നത്. മക്കയിലെ ക്രെയിന്‍ അപകടം, ഹജ്ജ് ദുരന്തം തുടങ്ങിയവുമായി ബന്ധപ്പെട്ട് സൗദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇറാന്‍ നടത്തിയത്. ശക്തമായ ഭാഷയിലെ സൗദി തിരിച്ചടിക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.