സ്വന്തം ലേഖകൻ: തടവുകാരുടെ മാനുഷിക പരിഗണ സംബന്ധിച്ച നയരേഖ പുറത്തിറക്കി സൗദി അറേബ്യ.വിചാരണ നടപടികള്‍ വേഗത്തിലാക്കേണ്ടിന്റെ ആവശ്യകതയും നയരേഖ എടുത്തു പറയുന്നുണ്ട്. അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍ മഅജബ് പുറത്തിറക്കിയ നയരേഖയിലാണ് തടവുകാര്‍ക്ക് മാനുഷിക പരിഗണന നല്‍കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
ജയിലുകളും തടങ്കല്‍ കേന്ദ്രങ്ങളും നിരീക്ഷണത്തിന് വിധേയമാക്കുന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളും നയരേഖയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിചാരണ തടവുകാരുടെ മാനുഷിക പരിഗണന സംബന്ധിച്ച് നയരേഖ വ്യക്തമാക്കുന്നുണ്ട്.
വിചാരണ തടവുകാരുടെ നിയമനടപടികള്‍ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നുന്നതാണ് അറ്റോര്‍ണി ജനറല്‍ പുറത്തിറക്കിയ നയരേഖ. പ്രോസിക്യൂഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കേണ്ടത് സംബന്ധിച്ചും നയരേഖയില്‍ നിര്‍ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല