സ്വന്തം ലേഖകൻ: പെരുന്നാൾ അവധി ദിവസങ്ങളിൽ ജവാസാത്ത് ഓഫിസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിർ വഴി പൂർത്തിയാക്കാൻ കഴിയാത്ത അടിയന്തിര കേസുകളാണ് പെരുന്നാൾ അവധി ദിവസങ്ങളിൽ ജവാസാത്ത് ഓഫിസുകളിൽ സ്വീകരിക്കുക.
അബ്ശിർ വഴി പൂർത്തിയാക്കാൻ സാധിക്കാത്ത സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ജവാസാത്ത് ഓഫിസുകളെ നേരിട്ട് സമീപിക്കാതെ തവാസുൽ സേവനം പ്രയോജനപ്പെടുത്തിയും പൂർത്തിയാക്കാൻ സാധിക്കും.
പെരുന്നാൾ അവധി ദിവസങ്ങളിൽ റമസാൻ 29ന് തിങ്കളാഴ്‌ച വരെ റിയാദ് അൽരിമാൽ ഡിസ്ട്രിക്ട‌് ജവാസാത്ത് ഓഫിസിൽ അടിയന്തിര കേസുകൾ രാത്രി ഒമ്പതു മുതൽ പുലർച്ചെ ഒരു മണി വരെ സ്വീകരിക്കും. ജിദ്ദ സെറാഫി മാളിലെയും തഹ്‌ലിയ മാളിലെയും ജവാസാത്ത് ഓഫിസുകളിൽ റമസാൻ 28 വരെയുള്ള ദിവസങ്ങളിൽ രാത്രി ഒമ്പതു മുതൽ പുലർച്ചെ രണ്ടു വരെ തുറന്നു പ്രവർത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല