സ്വന്തം ലേഖകന്‍: എണ്ണവിലയിലെ ഇടിവ്, സൗദിയില്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങി കരാര്‍ കമ്പനികള്‍. എണ്ണവിലയില്‍ സംഭവിച്ച വന്‍ ഇടിവ് വന്‍കിട കരാറുകള്‍ ഇല്ലാതാക്കിയതാണ് കരാര്‍ കമ്പനികളെ പ്രതിസന്ധിയില്‍ ആക്കിയത്.
കരാര്‍ കമ്പനി ഉടമസ്ഥരുടെ കൂട്ടായ്മ കിഴക്കന്‍ പ്രവശ്യയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നൂറിലേറെ വന്‍കിട കരാര്‍ കമ്പനികളാണ് രൂക്ഷമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി അരാംകോ, സാബിക്, സദാര, റോയല്‍ കമ്മിഷന്‍ എന്നിവ നിര്‍ത്തിവച്ചിരിക്കുന്നത്. ഈ കരാറുകള്‍ പ്രതീക്ഷിച്ച് നൂറോളം തൊഴിലാളികളെ കൊണ്ടുവന്ന ചെറുതും വലുതുമായ കരാര്‍ കമ്പനികളാണ് തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാതെ വലയുന്നത്.
എണ്ണവിപണിയിലെ തകര്‍ച്ച് ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വന്‍ തോതില്‍ തൊഴിലാളികളെ പിരിച്ചുവിട്ട് ചെലവ് വെട്ടിക്കുറക്കുക എന്നതല്ലാതെ ഈ കമ്പനികള്‍ക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല