സ്വന്തം ലേഖകൻ: സൗദിയിൽ എല്ലാ വിദഗ്ധ തൊഴിലാളികൾക്കും അടുത്ത വർഷം ജൂൺ ഒന്നു മുതൽ വാണിജ്യ മേഖലയിൽ ജോലി ചെയ്യാനുള്ള ലൈസൻസ് ഉണ്ടായിരിക്കണമെന്ന് മുനിസിപ്പൽ റൂറൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ അറിയിപ്പിനു പിന്നാലെ, ലൈസൻസ് വേണ്ട മേഖലകളുടെ പേരു വിവരങ്ങൾ മന്ത്രാലയം പുറത്തു വിട്ടു.
വസ്ത്രങ്ങൾ അലക്കുക, ഇസ്തിരിയിടുക, വൃത്തിയാക്കുക, ശുചീകരണം, വാഷിങ് മെഷീൻ ഓപറേറ്റർ എന്നീ തൊഴിൽ ചെയ്യുന്നവർക്ക് പ്രഫഷനൽ വെരിഫിക്കേഷൻ നിർബന്ധമാണ്. മരപ്പണി, കൊല്ലപ്പണി, അലുമിനിയം ഫാബ്രിക്കേഷൻ എന്നീ മേഖലകളിലും ലൈസൻസ് നിർബന്ധമാണ് .
വാഹന മെയിന്റനൻസ് മേഖലയിൽ ലൈസൻസ് ആവശ്യമുള്ള പ്രഫഷനും മന്ത്രാലയം വ്യക്തമാക്കി. ടെക്നീഷ്യൻ, വെഹിക്കിൾ ഗ്ലാസ് ഇൻസ്റ്റാളർ, കാർ മെക്കാനിക്ക്, എഞ്ചിൻ ലൈത് ടെക്നീഷ്യൻ, കാർ ഇൻസ്പെക്ൻഷ,, ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ് ടെക്നീഷ്യൻ , കാർ ഇലക്ട്രീഷൻ, ബ്രേക്ക് മെക്കാനിക്ക്, വാഹന ഘടനകൾ നന്നാക്കുന്ന ഇരുമ്പ് പണിക്കാരൻ, ഓട്ടോമോട്ടീവ് അപ്ഹോൾസ്റ്ററർ, ഓട്ടോ എയർ കണ്ടീഷനർ മെക്കാനിക്, തെർമൽ ഇൻസുലേറ്റിങ് ഏജന്റ് , ഓട്ടോമോട്ടീവ് പെയിന്റർ, ഓട്ടോ ലൂബ്രിക്കന്റ്, ലൂബ്രിക്കന്റ് എന്നീ പ്രഫഷനുകൾക്കാണ് ഈ മേഖലയിൽ വെരിഫിക്കേഷൻ നിർബന്ധമായിട്ടുള്ളത്.
രാജ്യത്തെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം വാണിജ്യ മേഖലയെയും നിക്ഷേപകരെയും പിന്തുണയ്ക്കുന്നതിനായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ സഹകരണത്തോടെയാണ് ഈ നീക്കം. വിദ്യാഭ്യാസ യോഗ്യതയും അനുഭവപരിചയവും ലൈസൻസ് നൽകുന്നതിന് പരിശോധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല