1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2023

സ്വന്തം ലേഖകൻ: തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ ‘ഖി​വ’ പോ​ർ​ട്ട​ലി​ൽ തൊ​ഴി​ൽ ക​രാ​റു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ന​ട​പ​ടി​യു​ടെ മൂ​ന്നാം ഘ​ട്ടം ആ​രം​ഭി​ച്ചു. സ്വ​കാ​ര്യ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ലെ 80 ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​ന വേ​ത​ന ക​രാ​റു​ക​ൾ പൂ​ർ​ണ​മാ​യി ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ന​ട​ത്താ​ൻ​ സ്ഥാ​പ​ന​ങ്ങ​ളെ നി​ർ​ബ​ന്ധി​ക്കു​ന്ന ഘ​ട്ട​മാ​ണി​ത്​.

ക​രാ​ർ ബ​ന്ധ​ത്തി​ലെ തൊ​ഴി​ലു​ട​മ​യു​ടെ​യും തൊ​ഴി​ലാ​ളി​യു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ സ്ഥി​ര​ത​യും ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. മി​ക​ച്ച തൊ​ഴി​ല​ന്ത​രീ​ക്ഷം പ്ര​ദാ​നം​ചെ​യ്യു​ന്ന​തി​നും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും ക​രാ​ർ വി​വ​ര​ങ്ങ​ളു​ടെ സാ​ധു​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ത​ർ​ക്ക​ങ്ങ​ളും തൊ​ഴി​ൽ​പ്ര​ശ്​​ന​ങ്ങ​ളും കു​റ​ക്കു​ന്ന​തി​നു​മാ​ണ്​​​ ഇ​തി​ലൂ​ടെ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​വ​ർ​ഷം സെ​പ്‌​റ്റം​ബ​ർ അ​വ​സാ​ന​മാ​കു​​മ്പോ​ഴേ​ക്കും 80 ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​ടെ ക​രാ​റു​ക​ളും ‘ഖി​വ’ പോ​ർ​ട്ട​ലി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. 2023ലെ ​ഓ​രോ മൂ​ന്നു​ മാ​സം കൂ​ടു​​മ്പോ​ഴും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​കെ എ​ണ്ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ശ്ചി​ത ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​ടെ ക​രാ​റു​ക​ൾ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന്​​ മ​ന്ത്രാ​ല​യം നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്ഥാ​പ​ന​ങ്ങ​ൾ നി​ശ്ചി​ത ശ​ത​മാ​നം ക​രാ​റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്​ പാ​ലി​ക്കേ​ണ്ട​തി​​ന്‍റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​ത്​ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ശി​ക്ഷാ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഒ​രു വ​ർ​ഷം മു​മ്പാ​ണ്​ സൗ​ദി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഖി​വ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ച​ത്. അ​തു​വ​ഴി​യു​ള്ള ‘ക​രാ​ർ ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ സേ​വ​നം’ തൊ​ഴി​ലു​ട​മ​ക​ളെ​യും സൗ​ദി​ക​ളു​ടെ​യും സൗ​ദി​ക​ള​ല്ലാ​ത്ത​വ​രു​ടെ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും ക​രാ​റു​ക​ളു​ടെ ഡേ​റ്റ അ​പ്‌​ലോ​ഡ് ചെ​യ്യാ​നും അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നും അ​നു​വ​ദി​ക്കു​ന്ന​താ​ണ്.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ ക​രാ​ർ വി​വ​ര​ങ്ങ​ളു​ടെ സാ​ധു​ത പ​രി​ശോ​ധി​ക്കാ​നും ക​രാ​ർ അം​ഗീ​ക​രി​ക്കാ​നോ നി​ര​സി​ക്കാ​നോ ഖി​വ പോ​ർ​ട്ട​ലി​ലെ ത​​ന്‍റെ അ​ക്കൗ​ണ്ട് വ​ഴി അ​തി​ൽ ഭേ​ദ​ഗ​തി അ​ഭ്യ​ർ​ഥി​ക്കാ​നോ സാ​ധി​ക്കു​ന്ന​താ​ണ്. ഇ​രു ക​ക്ഷി​ക​ളും സ​മ്മ​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രി​ക്കും മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ക​രാ​ർ ആ​ധി​കാ​രി​ക​മാ​യി ക​ണ​ക്കാ​ക്കു​ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.