സ്വന്തം ലേഖകന്‍: സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍ നമ്പര്‍ ഏകീകരിച്ചു. ഇനി മുതല്‍ മന്ത്രാലയവ്യ്മായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും 19911 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
മലയാളം ഉള്‍പ്പെടെ ഒമ്പത് ഭാഷകളില്‍ ഈ നമ്പറില്‍ സേവനം ലഭ്യമാണെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വീട്ടുവേലക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയിക്കാനും പരാതികള്‍ ബോധിപ്പിക്കാനും ഏകീകൃത നമ്പറില്‍ വിളിച്ച് എക്സ്റ്റന്‍ഷന്‍ ഏഴാണ് തെരഞ്ഞെടുക്കേണ്ടത്.
തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട ഇതര പരാതികള്‍ക്ക് എക്സ്റ്റന്‍ഷന്‍ നാല് തെരഞ്ഞെടുക്കണം. അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, പരാതികള്‍, നിതാഖാത്ത്, സാങ്കേതിക സഹായം, വനിത തൊഴില്‍ പ്രശ്‌നം, മന്ത്രാലയത്തില്‍ അപ്പോയിന്റ്‌മെന്റ് എന്നിവക്കും ഏകീകൃത നമ്പര്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, മലയാളം, ഇന്തോനേഷ്യന്‍, എത്യോപ്യ, തഗാലു, ഫിലിപ്പീന്‍സ് എന്നീ ഭാഷകളിലാണ് നിലവില്‍ സേവനം ലഭ്യമായിട്ടുള്ളത്. തൊഴില്‍ മന്ത്രാലയത്തിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന്റെയും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന്റേയും ഭാഗമായാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല