സ്വന്തം ലേഖകൻ: സൗദിയിൽ റോഡിൽ അലഞ്ഞുതിരിഞ്ഞ സിംഹത്തെ വന്യജീവി കേന്ദ്രം ഉദ്യോഗസ്ഥരെത്തി പിടികൂടി. അൽ ഖോബാറിലെ അസീസിയിലെ അംവാജ് ഡിസ്ട്രിക്റ്റിൽ ബുധനാഴ്ചയാണ് സംഭവം.
പ്രദേശത്തെ റോഡിലൂടെ ഒരു സിംഹം അലഞ്ഞു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മൃഗഡോക്ടറുടെ മേൽനോട്ടത്തിൽ ദേശീയ വൈൽഡ് ലൈഫ് ഡവലപ്മെൻറ് കേന്ദ്രത്തിലെ വിദഗ്ധർ സ്ഥലത്തെത്തി സിംഹത്തെ പിടികൂടിയത്.
പ്രദേശവാസികൾക്ക് യാതൊരു പ്രയാസങ്ങളുമുണ്ടാക്കാതെയാണ് സിംഹത്തെ കീഴ്പ്പെടുത്തിയത്. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും പൊലീസും സഹായത്തിനുണ്ടായിരുന്നു. മയക്കുമരുന്ന് കുത്തിവെപ്പ് നൽകിയ ശേഷം സിംഹത്തെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല