സ്വന്തം ലേഖകന്‍: സൗദി പോലീസ് ചോദ്യം ചെയ്തപ്പോള്‍ മുട്ടിടിച്ചു, വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍. കുതിരകളെ കയറ്റുന്ന വാഹനത്തിനുള്ളില്‍ നിറയെ മദ്യവുമായി വന്ന പ്രവാസിയായ അറബ് വംശജനാണ് ചോദ്യം ചെയ്യലില്‍ നാവു പിഴച്ചത്. മറ്റൊരു അറബ് രാജ്യത്ത് നിന്നുള്ള അറബിയാണ് മദ്യത്തിന്റെ വന്‍ ശേഖരവുമായി അറസ്റ്റിലായത്.
ചെക്ക് പോയിന്റില്‍ വാഹനം നിര്‍ത്തുമ്പോള്‍ അറബി ആകെ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. തുടര്‍ന്ന് സൗദി പൊലീസിന്റെ ചോദ്യത്തിന് ഇയാള്‍ അവ്യക്തമായി ഉത്തരം നല്‍കുകയും ചെയ്തു. വാഹനത്തിനുള്ളില്‍ എന്താണെന്ന് പൊലീസ് ചോദിച്ചപ്പോള്‍ കുതിരകളാണെന്ന് പറയുകയും ചെയ്തു.
പൊലീസ് വാഹനം തുറന്ന് നോക്കിയപ്പോള്‍ ഒരു കുതിര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാട് പെട്ടികള്‍ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നു. പെട്ടികള്‍ തുറന്ന് നോക്കിയ പൊലീസ് ഞെട്ടിപ്പോയി. എല്ലാത്തിലും നിറയെ മദ്യമായിരുന്നു. വന്‍ തോതില്‍ മദ്യശേഖരമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
നൂറുകണക്കിന് മദ്യകുപ്പികള്‍ പൊലീസ് പിടിച്ചെടുത്തോടെ അറബിയ്ക്ക് സത്യം പറയുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.തയീഫില്‍ നിന്നാണ് വന്‍ മദ്യശേഖരവുമായി അറബി പിടിയിലായത്. സമീപകാലത്ത് സൗദിയില്‍ നടന്ന വന്‍ മദ്യവേട്ടകളില്‍ ഒന്നാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല