സ്വന്തം ലേഖകന്‍: സൗദിയില്‍ പിഞ്ചു കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലാന്‍ ശ്രമിച്ച മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാനായില്ല. ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ചുമരിലിടിച്ച് കൊല്ലാന്‍ തുനിഞ്ഞ ആലപ്പുഴ സ്വദേശിയായ പിതാവ് ശ്രീജിത്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
സുലൈമാനിയയിലെ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവാണ് 30 കാരനായ ശ്രീജിത്ത്. പരിക്കേറ്റ കുഞ്ഞിനെ അനീഷ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞ് മരിച്ചതറിഞ്ഞ് ബോധരഹിതയായ അനീഷ ആശുപത്രിയില്‍ ചികിത്സയിലാണ്.
വീട്ടിലെ ബഹളത്തെത്തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസെത്തി മുറി തുറന്നപ്പോള്‍ ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂന്നുമാസം മുമ്പ് വിസിറ്റിങ് വിസയില്‍ സൗദിയിലെത്തിയതാണ് ശ്രീജിത്തും കുഞ്ഞും. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബം ഞായറാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല