സ്വന്തം ലേഖകന്‍: പ്രാര്‍ഥനാ പുസ്തകം ദുര്‍മന്ത്രവാദ രേഖകളെന്ന് ആരോപിച്ച് സൗദിയില്‍ പാലക്കാട് സ്വദേശിനിയെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. ബാഗില്‍ സൂക്ഷിച്ചിരുന്ന പ്രാര്‍ത്ഥന പുസ്തകം ദുര്‍മന്ത്രവാദം ചെയ്യാനുള്ള മന്ത്രങ്ങളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അറസ്റ്റ്. വീട്ടമ്മയുടെ സ്‌പോണ്‍സറുടെ പരാതിയിലായിരുന്നു നടപടി.
നേരത്തെ ശമ്പളവും ഭക്ഷണവും നല്‍കാത്ത സ്‌പോണ്‍സര്‍ക്കെതിരെ മലയാളി വീട്ടമ്മ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സ്‌പോണ്‍സര്‍ ദുര്‍മന്ത്രവാദ പരാതിയുമായി എത്തിയത്. തുടര്‍ന്ന് ബാഗിലുള്ളത് പ്രാര്‍ത്ഥന പുസ്തകമാണെന്ന് വ്യക്തമായതോടെ വീട്ടമ്മയെ വിട്ടയക്കുകയായിരുന്നു.
വീട്ടമ്മ നാട്ടിലേക്ക് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ ബാഗ് സ്‌പോണ്‍സര്‍ പരിശോധിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതില്‍ കണ്ടെത്തിയ പ്രാര്‍ത്ഥനാക്കുറിപ്പുകള്‍ മന്ത്രവാദവുമായി ബന്ധപ്പെട്ട രേഖകളാണെന്ന് സ്‌പോണ്‍സര്‍ തെറ്റിദ്ധരിക്കുകയായിരുന്നു. സൗദി നിയമപ്രകാരം ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദുര്‍മന്ത്രവാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല