ഇരുപതു മില്ല്യണ്‍ ഡോളറിന്മകനെ വില്‍ക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? ഇല്ല എന്നാണു നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഉത്തരമെങ്കിലും ഇതാ ഇരുപതു മില്ല്യണ്‍ തുകക്ക് മകനെ വില്‍ക്കാന്‍ ശ്രമിച്ച ഒരച്ഛന്‍. ദാരിദ്രം എന്ന കാരണം പറഞ്ഞു സൌദിക്കാരനായ സൌദ് ബിന്‍ നാസര്‍ അല്‍ സഹരി ആണ് 20 മില്ല്യണ്‍ തുകക്ക് സ്വന്തം മകനെ വില്‍ക്കാന്‍ ശ്രമിച്ചത്.
ഫേസ്ബുക്ക് ഉപയോഗിച്ചാണ് ഇയാള്‍ ഈ വില്‍പ്പനയ്ക്ക് തയ്യാറായത്. എന്നാല്‍ പിന്നീട് ഇത് കണ്ടെത്തുകയും ഈ വില്പന റദ്ദാക്കുകയും ചെയ്തു. തന്റെ മകളെയും ഭാര്യയെയൂം നോക്കുന്നതിനു മറ്റൊരു വഴിയും താന്‍ കാണുന്നില്ലെന്ന് സഹരി വ്യക്തമാക്കി. ഇതിനായി കോടതി വരെപോകാനും തനിക്ക് മടിയില്ല എന്ന് അദ്ദേഹം പറഞ്ഞു.
മകനെ വാങ്ങുന്നവരുടെ സ്ഥലം മാത്രം അറിഞ്ഞാല്‍ മതിയെന്നും ഈ വില്പനയ്ക്ക് ഏതു കോടതിയില്‍ വരാം എന്നുമാണ് സാഹരിയുടെ നിലപാട്. മനുഷ്യവില്‍പ്പന സൌദിയില്‍ കുറ്റകരമാണ്. ഇത് ലോക മന:സാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവം ആണെന്ന് പലരും അഭിപ്രായപെട്ടു. സൌദിയുടെ നിയമങ്ങള്‍ ഇതനുവദിക്കപ്പെടാന്‍ സഹകരിക്കരുത്. രാജ്യത്തെ നിയമങ്ങള്‍ ഇത്രയും കടുത്തതായിട്ടും എങ്ങിനെ ഇതെല്ലാം സംഭവിക്കുന്നു എന്നത് വിചിത്രം തന്നെയാണ്.
ഇതിന്റെ പേരില്‍ ഫേസ്ബുക്ക് കൂടി പ്രശ്നങ്ങളില്‍ പെട്ടിരിക്കയാണ്. ഫേസ്ബുക്കിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് മാനുഷിക നിയമങ്ങള്‍ ഭേദിക്കുന്ന ഒരു പോസ്റ്റും അനുവദനീയമല്ല. സൌദിയിലെ പകുതിയിലധികം കുട്ടികളെയും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഭീകരതക്കും തീവ്രവാദത്തിനും വേണ്ടി കുട്ടികളെ ഉപയോഗപ്പെടുത്തുന്നത് സൌദിയില്‍ കാണാം എന്ന് സൗദി അറേബ്യയിലെ മനുഷ്യാവകാശക്കമ്മീഷന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല