സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ കൂട്ട വധശിക്ഷ, ഒറ്റയടിക്ക് തലവെട്ടി കൊന്നത് 47 പേരെ, മരിച്ചവരില്‍ ഷിയ പണ്ഡിതനും കൊടും ഭീകരനും. കഴുത്തറുത്താണ് ശിക്ഷ നടപ്പിലാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ഖ്വായ്ദ ബന്ധം ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ടവരാണ് വധശിക്ഷക്ക് വിധേയരായവരില്‍ ഭൂരിഭാഗം പേരും.
സൗദിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയതിന് അറസ്റ്റിലായ പ്രമുഖ ഷിയ പണ്ഡിതന്‍ നിമര്‍ അല്‍ നിമര്‍, അല്‍ഖ്വായ്ദയുമായി അടുത്ത ബന്ധമുള്ള, സൗദിയിലെ ഏറ്റവും വലിയ ഭീകരന്‍ എന്ന വിശേഷണമുള്ള ഫാരിസ് അല്‍ സഹ്രാനിയും വധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.
കൂട്ട വധശിക്ഷയില്‍ ഒരു ഈജിപ്തുകാരനും ചാദിയന്‍ പൗരനും ഉള്‍പ്പെടെ
രണ്ട് വിദേശികളും വധിക്കപ്പെട്ടു. സാധാരണക്കാര്‍ക്ക് നേരേയും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേരെയേും ആക്രമണങ്ങള്‍ അഴിച്ചുവിട്ടവരെയാണ് ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിരിയ്ക്കുന്നത് എന്നാണ് സൗദിയുടെ വിശദീകരണം.
ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് വധശിക്ഷ നടപ്പിലാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടത്. അല്‍ ഖ്വായ്ദ സൗദിയില്‍ നടത്തിയ ആക്രമണങ്ങളും ദൃശ്യങ്ങളും ഇതോടൊപ്പം സംപ്രേഷണം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല