സ്വന്തം ലേഖകൻ: വിദേശത്തുനിന്നു സൌദിയിലേക്കു മരുന്നുകൊണ്ടുവരാൻ ഡോക്ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി വേണമെന്ന നിബന്ധന കർശനമാക്കുന്നു. വിമാനത്താവളം ഉൾപ്പെടെ അതിർത്തി കവാടങ്ങളിൽ മരുന്നിന്റെ കുറിപ്പടി കാണിക്കേണ്ടിവരും. ഇറക്കുമതിക്കു നിയന്ത്രണമുള്ളവയുടെ വിഭാഗത്തിലാണ് മരുന്നുകൾ ഉൾപ്പെടുക. നിയമം നിലവിലുണ്ടെങ്കിലും കർശനമായിരുന്നില്ല.
വിദേശത്തുനിന്നു സൌദിയിലേക്കു മരുന്നുമായി യാത്ര ചെയ്യണമെങ്കിൽ ഡോക്ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി വേണമെന്ന നിബന്ധന കർശനമാക്കിയതായി സൌദി കസ്റ്റംസും സ്ഥിരീകരിച്ചു. വിമാനത്താവളം ഉൾപ്പെടെ അതിർത്തി കവാടങ്ങളിൽ ഇതു കാണിച്ചാൽ മാത്രമേ ഇനി മരുന്നു കൊണ്ടുവരാൻ അനുവദിക്കൂ എന്നും അറിയിപ്പിൽ പറയുന്നു.
ഇറക്കുമതിക്കു നിയന്ത്രണമുള്ള ചരക്കുകളുടെ വിഭാഗത്തിലാണ് മരുന്നുകൾ ഉൾപ്പെടുക എന്നതാണ് പുതിയ നീക്കത്തിന് കാരണം. ഇതോടെ ചെറുതും വലുതുമായ എല്ലാ തരം മരുന്നുകൾക്കും കുറിപ്പടി ഹാജരാക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല