1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2018

സ്വന്തം ലേഖകന്‍: യെമനില്‍ പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യം വച്ച് സൗദി മിസൈല്‍ ആക്രമണം; സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍. ടക്കന്‍ യെമനിലെ സാദാ പ്രവിശ്യയില്‍ 50 കുട്ടികളുടെ മരണത്തിനിടയാക്കിയ മിസൈല്‍ ആക്രമണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിര്‍ദേശിച്ചു.

സമ്മര്‍ക്യാമ്പില്‍ നിന്നു മടങ്ങിയ കുട്ടികള്‍ സഞ്ചരിച്ച ബസ് സൗദിസഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ തകരുകയായിരുന്നു. ഹൗതി ഷിയാ വിമതരുടെ ശക്തികേന്ദ്രമായ ദഹ്യാന്‍ പട്ടണത്തിലെ മാര്‍ക്കറ്റില്‍ വച്ചാണു യുദ്ധവിമാനത്തില്‍നിന്നുള്ള മിസൈല്‍ ബസില്‍ പതിച്ചത്. ബസിലുള്ളവര്‍ക്കു പുറമേ നിലത്തുണ്ടായിരുന്നവരും മരിച്ചു. 77 പേര്‍ക്കു പരിക്കേറ്റു.

മരിച്ച കുട്ടികളില്‍ ചിലര്‍ പത്തുവയസിനും പതിമൂന്നുവയസിനും മധ്യേ പ്രായമുള്ളവരാണ്. സിവിലിയന്മാരുടെ ജീവഹാനി ഒഴിവാക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്ന് സെക്രട്ടറി ജനറല്‍ പറഞ്ഞു. കുട്ടികള്‍ സഞ്ചരിച്ച ബസിനെ ലക്ഷ്യമിട്ടു നടത്തിയ മിസൈല്‍ ആക്രമണത്തെ യുണിസെഫ് മേധാവി ഹെന്റിയറ്റായും അപലപിച്ചു.

കുട്ടികളെ ആക്രമിച്ചതിനു യാതൊരു ന്യായീകരണവുമില്ലെന്ന് യുണിസെഫ് യെമന്‍ പ്രതിനിധി മെരിറ്റല്‍ റെലായും പറഞ്ഞു. സൗദിയുടെ പിന്തുണയുള്ള യെമനിലെ ഹാദി സര്‍ക്കാരും ഇറാന്റെ പിന്തുണയുള്ള ഹൗതിഷിയാ വിമതരും തമ്മിലുള്ള പോരാട്ടം2015ല്‍ മൂര്‍ച്ഛിച്ചശേഷം ഇതുവരെ 2400 കുട്ടികള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.