സ്വന്തം ലേഖകൻ: വഞ്ചകരുടെ കെണിയില്‍ വീഴുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിര്‍ ഗുണഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യാജന്മാർക്ക് എതിരെയും സംശയാസ്പദമായ ലിങ്കുകള്‍ക്കെതിരെയും കരുതിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വ്യക്തിഗത വിവരങ്ങളും ബാങ്കിങ് പാസ്‌വേഡും നല്‍കാന്‍ ആവശ്യപ്പെടുന്ന ഇ-മെയിലുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്. പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഇ-മെയിലില്‍ അയച്ചുതരുന്ന സംശയാസ്പദമായ ലിങ്കുകള്‍ ഉപയോഗിക്കരുതെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
www.absher.sa എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന പോര്‍ട്ടല്‍ മാത്രമേ ഉപയോഗിക്കാവൂ. ഗൂഗ്ള്‍ പ്ലേ, ആപ് സ്റ്റോര്‍, ആപ് ഗ്യാലറി എന്നിവയിലൂടെ ലഭിക്കുന്ന അബ്ഷിര്‍ വ്യക്തിഗത ആപ്പും അബ്ഷിര്‍ ബിസിനസ് ആപ്പും ഉപയോഗപ്പെടുത്താം.
ഉപയോക്തൃ ഐഡിയും പാസ്‌വേഡുകളും മൊബൈലിലൂടെ ലഭിക്കുന്ന സ്ഥിരീകരണ കോഡുകളും ഏതെങ്കിലും സ്ഥാപനവുമായോ വ്യക്തിയുമായോ പങ്കിടരുത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും തട്ടിപ്പിന് ഇരയാകാതിരിക്കുന്നതിനും സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ ലോഗിന്‍ ചെയ്യുകയോ ചെയ്യരുത്. വ്യക്തികളുടെ ഡാറ്റ രഹസ്യമായി സൂക്ഷിക്കണമെന്നും ഓര്‍മിപ്പിച്ചു.
ഇത്തരം തട്ടിപ്പുകള്‍ക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ‘നിങ്ങളെ ചൂഷണം ചെയ്യാന്‍ അനുവദിക്കരുത്’ എന്ന തലക്കെട്ടിലുള്ള കാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങളും ഡാറ്റയും മറ്റുള്ളവരുമായി പങ്കിടരുതെന്ന് അബ്ഷിര്‍ പ്ലാറ്റ്‌ഫോം ഗുണഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നതിനാണ് കാംപെയിന്‍ നടത്തുന്നതെന്നും വഞ്ചകര്‍ക്കെതിരെ ഗുണഭോക്താക്കളെ അറിയിക്കാനുള്ള ശ്രമങ്ങള്‍ ലഭ്യമായ ആശയവിനിമയ ചാനലുകള്‍ വഴി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല