1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2023

സ്വന്തം ലേഖകൻ: 93-ാമത് ദേശീയ ദിനം ആചരിക്കാനൊരുങ്ങി സൗദി അറേബ്യ. സെപ്റ്റംബര്‍ 23 ശനിയാഴ്ചയാണ് സൗദി ദേശീയ ദിനമായി ആചരിക്കുന്നത്. അന്നേദിവസം രാജ്യത്തെ സ്വകാര്യ മേഖലകള്‍ക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതുമേഖലകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തൊഴില്‍ നിയമാവലിയിലെ ആര്‍ട്ടിക്കിള്‍ 24ന് രണ്ടാം ഖണ്ഡികയിലുളള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ റോഡുകളിലും പൊതു സ്ഥലങ്ങളിലും ദേശീയ പതാകകള്‍ കൊണ്ടും സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേയും ചിത്രങ്ങള്‍ വെച്ചും അലങ്കരിച്ചു.

അതേസമയം ഇന്ത്യയിൽ എത്തിയ സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന് രാഷ്ട്രപതിയുടെ സ്വീകരണം. രാഷ്ട്രപതി ഭവനിൽ വെച്ച് ഗാർഡ് ഒഫ് ഓണർ നൽകിയാണ് രാജകുമാരെ സ്വീകരിച്ചത്. രാഷ്‌ട്രപതി ദ്രൗപതി മുർമുയാണ് രാഷ്ട്രപതി ഭവനിൽ വെച്ച് സ്വീകരണം നൽകിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.