സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം പതിനെട്ട് ലക്ഷത്തോളമായി ഉയര്‍ന്നതായി തൊഴില്‍ സാമൂഹിക വികസന വകുപ്പിന്റെ റിപ്പോര്‍ട്ട്. സൗദിയില്‍ പതിനെട്ട് ലക്ഷത്തോളം സ്വദേശികള്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി. സ്വകാര്യമേഖലയുടെ സഹകരണം കൊണ്ടാണ് മന്ത്രാലയത്തിന് ഈ നേട്ടം കൈവരിക്കാനായത്. തൊഴില്‍ വിപണിക്ക് അനുയോജ്യമാകും വിധം വിവിധ സേവനങ്ങള്‍ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന 18 ലക്ഷത്തോളം സൗദികളില്‍ ചിലര്‍ നേതൃസ്ഥാനങ്ങളിലാണുള്ളത്. ഈ വര്‍ഷം മാത്രം ഇത് വരെ 18,000 സ്വദേശികള്‍ തൊഴില്‍ വിപണിയിലെത്തിയിട്ടുണ്ട്. തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജ്ഹി പറഞ്ഞതാണിക്കാര്യം. 2017നെ അപേക്ഷിച്ച് ഈ വര്‍ഷം 150 ശതമാനം വളര്‍ച്ചയാണ് തൊഴില്‍വിപണിയിലുണ്ടായിട്ടുള്ളത്.
സ്വകാര്യമേഖലയുടെ സഹകരണമില്ലാതെ ഇത്രയും വളര്‍ച്ചനേടാന്‍ മന്ത്രാലയത്തിന് സാധിക്കില്ലെന്നും അദ്ധേഹം പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം പരിമിതപ്പെടുത്തുന്ന എല്ലാ തടസ്സങ്ങളും നീക്കിയിട്ടുണ്ട്. സ്വകാര്യമേഖലയും മന്ത്രാലയവും തമ്മിലുളള ബന്ധം സുദൃഢമാക്കുകയും തൊഴില്‍ കമ്പോളത്തിന് സഹായകരമാകും വിധം വിവിധ സേവനങ്ങള്‍ നവീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല