സ്വന്തം ലേഖകൻ: തൊഴിൽ അന്വേഷിക്കുന്നവർക്ക് വമ്പൻ അവസരവുമായി സൗദി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ‘അലാത്ത്’ എന്ന പേരിൽ ഒരു പൊതു നിക്ഷേപ ഫണ്ട് കമ്പനി ആരംഭിക്കുന്നു. 39,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കും. 2030-ഓടെ സൗദി അറേബ്യയിൽ 9.3 ബില്യൻ ഡോളറിന്റെ നേരിട്ടുള്ള എണ്ണ ഇതര ജിഡിപി വരുമാനം നേടുകയും ആണ് ലക്ഷ്യം വെക്കുന്നത്.
നൂതന വ്യവസായങ്ങളുടെയും ഇലക്ട്രോണിക്സ് ഉൽപ്പനങ്ങളുടെയും ലോകത്തിലെ ഒരു വലിയ ഹബ്ബാക്കി സൗദിയെ മാറ്റുന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു.
രാജ്യത്ത് പുതിയ വ്യവസായവത്കരണം ആണ് വരുന്നത്. പ്രാദേശിക കഴിവുകൾ വികസിപ്പിച്ച് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നുണ്ട്. ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര വ്യാവസായിക വിപ്ലവങ്ങളും അതിലൂടെ രാജ്യത്തിന്റെ മുഖച്ഛായ മാറ്റുകയും ആണ് ചെയ്യുന്നത്. വീട്ടുപകരങ്ങൾ, സ്മാർട്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഭാഗത്തിൽ തന്ത്രപ്രധാനമായ ബിസിനസ് യൂണിറ്റുകൾ പ്രദേശികമായി കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ആഗോള വിപണിയെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ആണ് സൗദി ലോകത്തിന് സംഭാവന ചെയ്യുക.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷനായ അൽ അലത്ത് കമ്പനി സൗദിയുടെ വളർച്ചയിലേക്ക് വലിയ കുതിപ്പ് കൊണ്ടുവരും. രാജ്യം സാങ്കേതികമായി വലിയ രീതിയിൽ പുരോഗതി കെെവരിക്കും. നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. തന്ത്രപരമായ പങ്കാളിത്തത്തിലൂടെ അലാത്ത് കമ്പനി സ്വകാര്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും. ഇലക്ട്രോണിക്സ് മേഖലയിലെ പ്രമുഖ കമ്പനികളുമായുള്ള സഹകരം അലാത്ത് നടത്തും. പ്രാദേശിക സാമ്പത്തിക വ്യവസ്ഥയെയും മേഖലയെയും മൊത്തത്തിൽ വികസിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
30-ലധികം ഉൽപ്പന്ന വിഭാഗങ്ങൾ ആണ് കമ്പനി നിർമ്മിക്കുന്നത്. നൂതന കംപ്യൂട്ടറുകൾ, ഡിജിറ്റൽ വിനോദ ഉൽപന്നങ്ങൾ, റോബോട്ടിക് സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, ഖനനം കെട്ടിടം, എന്നിവയിൽ ഉപയോഗിക്കുന്ന നൂതന ഹെവി മെഷിനറികളുടെ നിർമ്മാണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കും. പുതിയ കമ്പനി രാജ്യത്ത് വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കുമെന്നാണ് സൗദിയുടെ പ്രതീക്ഷ. പുതിയ കമ്പനി രാജ്യത്ത് നവീകരണവും ആധുനിക നിർമാണവും മുന്നോട്ട് കൊണ്ടുപോകുമെന്നും ഗവേഷണവികസന ശ്രമങ്ങൾ ശക്തിപ്പെടുത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല