1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2024

സ്വന്തം ലേഖകൻ: സാഹസിക വിനോദ സഞ്ചാരം ലക്ഷ്യമാക്കി സൗദിയിൽ ‘ദി റിഗ്’ എന്ന പേരില്‍ ആഗോള സാഹസിക കേന്ദ്രം സ്ഥാപിക്കുന്നു. കടലിന് നടുവിൽ ഓയിൽ തീം അമ്യൂസ്മെന്‍റ് പാർക്ക് നിർമിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം ഒമ്പത് ലക്ഷം സന്ദർശകരെ പാർക്കിലേക്ക് ആകർഷിക്കാനാവും.

പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ മുതൽമുടക്കിൽ ഓയില്‍ പാർക്ക് ഡവലപ്പ്‌മെന്‍റ് കമ്പനിയാണ് പാർക്ക് നിർമിക്കുന്നത്. സമുദ്ര കായിക വിനോദങ്ങളെയും സാഹസിക വിനോദങ്ങളെയും സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വാട്ടർ തീം അമ്യൂസ്മെന്‍റ് പാർക്കിന്‍റെ മാതൃകയിൽ കടലിലെ എണ്ണ ഖനന സംവിധാനമായ റിഗിന്‍റെ രൂപത്തിൽ ഈ ഓയിൽ തീം അമ്യൂസ്മെന്‍റ് പാർക്ക് നിർമിക്കാനൊരുങ്ങുന്നത്.

രാജ്യത്തെ ടൂറിസം മേഖലക്ക് പ്രത്യക്ഷമായും പരോക്ഷമായും സഹായകരമാകുന്നതാണ് പദ്ധതി. പദ്ധതി വഴി സ്വദേശികൾക്ക് വലിയ തൊഴിലവസരങ്ങളും ഒരുങ്ങും. അറേബ്യൻ ഉൾക്കടലിൽ അൽ ജരീദ് ദ്വീപിനും അൽബരി എണ്ണപ്പാടത്തിനും സമീപമായാണ് പാർക്ക് സ്ഥാപിക്കുക. ഹോട്ടലുകളും റസ്റ്ററന്റ് അടക്കമുള്ള പദ്ധതിയായിരിക്കും ‘ദി റിഗ്’.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.