![](https://www.nrimalayalee.com/wp-content/uploads/2022/04/Saudi-Online-Banking-New-Regulations.jpg)
സ്വന്തം ലേഖകൻ: സൗദിയിൽ ഓണ്‍ലൈൻ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് താൽക്കാലികമായി നിര്‍ത്തിവച്ചു. കൂടാതെ ഇനിമുതൽ വ്യക്തികളുടെയും വ്യക്തികളുടെ പേരിലുള്ള സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേയ്ക്ക് ഒരു ദിവസം 6000 റിയാല്‍ വരെ മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുകയുള്ളൂ എന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ബാങ്കിൽ നിന്ന് ഈ പരിധി ഉയർത്താൻ ഉപയോക്താവിന് അഭ്യർഥിക്കാമെന്നും സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനു ലക്ഷ്യമിട്ടുള്ള മറ്റ് നടപടികളും ഉപയോക്താവിനെ സംരക്ഷിക്കുന്നതിനും വേണ്ടിയാണിത്.
വഞ്ചനാപരമായ വെബ്‌സൈറ്റുകളുടെയും സാമൂഹിക മാധ്യമം വഴിയുള്ള അക്കൗണ്ടുകളുടെയും വർധനയും ബാങ്ക് ഉപയോക്താക്കളെ വിവിധ മാർഗങ്ങളിലൂടെ ലക്ഷ്യമാക്കിയുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ തുടർച്ചയായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല