സൗദിയില്‍ പൊലീസിന്റെ കസ്റ്റഡിയില്‍പ്പെടാന്‍ കാരണം സ്‌പോണ്‍സര്‍മാരുടെ പിഴവാണെന്നു ഗായകന്‍ കെ.ജി. മാര്‍ക്കോസ്. മലയാളി സംഘടനകള്‍ തമ്മിലുള്ള പോരും ഇതിന് കാരണമായെന്നും ഗായകന്‍ കുറ്റപ്പെടുത്തി.
അനുമതിയില്ലാതെ സംഗീത പരിപാടി നടത്തിയതിനാണു ദമാം പൊലീസ് ഈ മാസം പത്തിനു മാര്‍ക്കോസിനെ കസ്റ്റഡിയിലെടുത്തത്. ഖാതീഫ് ശിഹാത് ജയിലിലായിരുന്നു മാര്‍ക്കോസിനെ പാര്‍പ്പിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മാര്‍ക്കോസ് സൗദിയില്‍ നിന്നു തിരുവനന്തപുരത്തെത്തിയത്.
കേന്ദ്രമന്ത്രി ഇ. അഹമ്മദും ഇന്ത്യന്‍ എംബസിയും ഇടപെട്ടതിനെ തുടര്‍ന്നാണു തന്റെ മോചനം വേഗത്തിലായതും മറ്റു നിയമനടപടികള്‍ ഒഴിവാക്കപ്പെട്ടതെന്നും മാര്‍ക്കോസ് പറഞ്ഞു. തെറ്റിദ്ധാരണ മൂലമാണു തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ദമാമിലെ മലയാളി കൂട്ടായ്മയാണ് ഖാത്തിഫില്‍ മാര്‍ക്കോസിന്റെ സംഗീത സന്ധ്യ സംഘടിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല