സ്വന്തം ലേഖകന്‍: സൗദി രാജകുമാരന്‍ മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദിനെ സ്ത്രീ പീഡനത്തിന് ലോസ് ആഞ്ചലസ് പോലീസ് അറസ്റ്റ് ചെയ്തതു. 28 കാരനായ രാജകുമാരനെ സെപ്തംബര്‍ 23 ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്ത്. പിന്നീട് മൂന്ന് ലക്ഷം ഡോളര്‍ (ഏതാണ്ട് രണ്ട് കോടിയോളം രൂപ) കെട്ടിവച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസം ജാമ്യത്തില്‍ വിട്ടുവെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോസ് ആഞ്ചലസിലെ ബെവര്‍ലി ഹില്‍സ് എസ്‌റ്റേറ്റിലെ കൊട്ടാരസമാനമായ ബംഗ്ലാവില്‍ വച്ച് അമേരിക്കക്കാരിയായ വീട്ടുജോലിക്കാരിയുമായി ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചു എന്നാണ് കേസ്. ബെവര്‍ലി ഹില്‍സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ലോകത്തിലെ തന്നെ ഏറ്റവും ആഡംബരങ്ങള്‍ നിറഞ്ഞ ബംഗ്ലാവുകള്‍ നിറഞ്ഞ പാര്‍പ്പിട പ്രദേശമാണ്. ധനികരായ വിദേശ ടൂറിസ്റ്റുകളാണ് പലപ്പോഴും ഇത് വാടകക്കെടുക്കുന്നത്.
ബംഗ്ലാവില്‍ നിന്ന് ഒരു സ്ത്രീയുടെ നിലവിളി അയല്‍വാസി കേട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൊരയൊലിപ്പിച്ചുകൊണ്ട് ബംഗ്ലാവിന്റെ ചുറ്റുമതില്‍ ചാടിക്കടക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു യുവതി.
അമേരിയ്ക്കക്കാരിയായ വീട്ടുജോലിക്കാരിയാണ് ഇവര്‍. ഇവരെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് രാജകുമാരന്‍ നിര്‍ബന്ധിയ്ക്കുകയായിരുന്നു എന്നാണ് പരാതി.
അറസ്റ്റിനെ തുടര്‍ന്ന് സൗദി രാജകുമാരനെതിരെ കൂടുതല്‍ സ്ത്രീകള്‍ പരാതികളുമായി രംഗത്ത് വന്നിട്ടുണ്ട്. ബംഗ്ലാവിനുള്ളില്‍ തങ്ങളെ ദിവസങ്ങളോളും പീഡിപ്പിച്ചു എന്ന് പരാതികളില്‍ പറയുന്നു. സംഭവത്തില്‍ സൗദി അറേബ്യയോ അമേരിക്കയിലെ സൗദി എംബസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജകുമാരന്റെ പ്രതികരണവും ലഭ്യമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല