സ്വന്തം ലേഖകന്‍: ഇസ്രയേല്‍ ജനതയ്ക്കും മാതൃരാജ്യത്തിന് അവകാശമുണ്ടെന്ന് സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍. ഇസ്രയേല്‍, പലസ്തീന്‍ തര്‍ക്കത്തില്‍ ആദ്യമായാണ് സൗദി ഇസ്രയേല്‍ അനുകൂല നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നത്. നേരത്തേ പലസ്തീനെ മാത്രമേ സൗദി അംഗീകരിച്ചിരുന്നുള്ളൂ.
യുഎസ് സന്ദര്‍ശിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍, അറ്റ്‌ലാന്റിക് മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇസ്രയേലിനെ അംഗീകരിക്കുന്ന നിലപാടു വ്യക്തമാക്കിയത്. ‘മാതൃരാജ്യം ജൂതരുടെയും അവകാശമല്ലേ?’ എന്ന ചോദ്യത്തിന് ഏതൊരു ജനതയ്ക്കും മാതൃരാജ്യത്തു സമാധാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും ഇസ്രേയലുകാര്‍ക്കും പലസ്തീന്‍കാര്‍ക്കും ഈ അവകാശമുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി.
മുസ്!ലിംകള്‍ പുണ്യഭൂമിയായി കണക്കാക്കുന്ന ജറുസലമിലെ അല്‍ അഖ്‌സ പള്ളി സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കില്‍ പലസ്തീന്‍കാരും ഇസ്രയേലുകാരും ഒരുമിച്ചു കഴിയുന്നതില്‍ എതിര്‍പ്പില്ലെന്നും സല്‍മാന്‍ പറഞ്ഞു.
സൗദിയും ഇസ്രയേലും തമ്മില്‍ ഇപ്പോഴും നേരിട്ടു നയതന്ത്രബന്ധമില്ലെങ്കിലും ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്നാണ് പുതിയ പ്രസ്താവന നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല