സ്വന്തം ലേഖകന്‍: പാരീസിലെ ഹോട്ടല്‍ മുറിയില്‍വച്ച് സൗദി രാജകുമാരിയ്ക്ക് നഷ്ടമായത് ഏഴു കോടിയുടെ ആഭരണങ്ങള്‍. ഹോട്ടലിലെ താമസത്തിനിടെ മുറിയില്‍നിന്ന് 930,000 ഡോളര്‍, അതായത് ഏകദേശം ഏഴുകോടിയോളം ഇന്ത്യന്‍ രൂപ, മൂല്യം വരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി സൗദി രാജകുമാരി പോലീസില്‍ പരാതി നല്‍കി.
റിറ്റ്‌സ് ഹോട്ടലിലായിരുന്നു ഇവരുടെ താമസം. രാജകുമാരിയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആഭരണങ്ങള്‍ മോഷണം പോയതെന്ന് രാജകുമാരി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആഭരണങ്ങള്‍ മുറിയിലെ അലമാരയിലല്ല സൂക്ഷിച്ചിരുന്നതെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
മുറി തകര്‍ത്തതിന്റെ സൂചനകളില്ല. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിഷയത്തില്‍ പ്രതികരിക്കാന്‍ റിറ്റ്‌സ് വക്താക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. അടുത്തിടെ പാരീസിലെ നക്ഷത്ര ഹോട്ടലുകളില്‍ കവര്‍ച്ച പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല