സ്വന്തം ലേഖകന്‍: പാരീസ് സന്ദര്‍ശനത്തിടെ മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത അലങ്കാരപ്പണിക്കാരനെ കൊല്ലാന്‍ പറഞ്ഞ സൗദി രാജകുമാരി കുടുങ്ങി. സൗദിയിലെ നിലവിലെ രാജാവ് സല്‍മാന്റെ മകളും 42 കാരിയുമായ ഹാസാ രാജകുമാരിക്ക് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തന്റെ ചിത്രം എടുത്ത കൂലിപ്പണിക്കാരന് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും ഈ നായയെ കൊല്ലാന്‍ സുരക്ഷാഭടന് രാജകുമാരി നിര്‍ദേശം നല്‍കിയെന്നും കാണിച്ച് അലങ്കാരപ്പണിക്കാരന്‍ പരാതി നല്‍കി.
പരാതിയില്‍ സുരക്ഷാഭടനെ കഴിഞ്ഞയാഴ്ച പാരീസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു രാത്രി കസ്റ്റഡിയില്‍ വെച്ച ശേഷം ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ആയുധം ഉപയോഗിച്ചുള്ള അക്രമം, തടഞ്ഞുവക്കല്‍, തടഞ്ഞുവക്കാന്‍ സഹായിക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. സുരക്ഷാഭടന് കുറ്റം തെളിയിക്കപ്പെട്ടാല്‍ ചിലപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരും.
രാജകുമാരി അവരുടെ കാലില്‍ തന്നെക്കൊണ്ട് മുത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്. അതേസമയം ആരോപണം 42 കാരിയായ രാജകുമാരി നിഷേധിച്ചു. എന്നാല്‍ ഇയാളെ ഫ്‌ലാറ്റില്‍ വെച്ച് ചെറുതായി കൈകാര്യം ചെയ്തിരുന്നതായും രാജകുമാരിയുടെ ചിത്രം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനായിരുന്നു അതെന്നും സുരക്ഷാഭടന്‍ മൊഴി നല്‍കി.
സംഭവം നടക്കുമ്പോള്‍ രാജകുമാരി സ്ഥലത്ത് ഉണ്ടായിരുന്നതായും താന്‍ തോക്ക് കൈവശം വച്ചിരുന്നതായും സുരക്ഷാഭടന്‍ കോടതിയില്‍ പറഞ്ഞു. നാലു മണിക്കൂര്‍ നീണ്ടു നിന്ന കയ്യേറ്റത്തിന് ശേഷം അലങ്കാരപ്പണിക്കാരനെ സുരക്ഷാഭടന്‍ ചവുട്ടി പുറത്താക്കുകയും ഈ സ്ഥലത്ത് കണ്ടു പോകരുതെന്ന് വിലക്കുകയും ചെയ്തു.
നിലവിലെ രാജാവ് സല്‍ബാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ ആറു മക്കളില്‍ ഒരേയൊരു മകളാണ് രാജകുമാരി. കടുത്ത ആഡംബര ഭ്രമമുള്ള ഇവര്‍ പാരീസിലെ സ്ഥിരം സന്ദര്‍ശകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല