![](https://www.nrimalayalee.com/wp-content/uploads/2019/11/Arrest.jpg)
സ്വന്തം ലേഖകൻ: സൗദിയിലെ പൊതുമേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരൻ രഹസ്യരേഖകളോ വിവരങ്ങളോ കൈമാറുന്നതും പ്രസിദ്ധപ്പെടുത്തുന്നതും വലിയ കുറ്റമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പൊതു മേഖലയിൽ നിന്നും സേവനങ്ങൾ അവസാനിപ്പിച്ചാൽ അതുമായി ബന്ധപ്പെട്ട് വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. അറസ്റ്റ് ഉൾപ്പടെയുള്ള കുറ്റങ്ങൾക്ക് ഇത് കാരണമാകും.
ഈ മേഖലയിൽ ഉള്ള രഹസ്യ വിവരങ്ങൾ കെെമാറുന്നതും പുറത്തുവിടുന്നതും സോഷ്യൽ മീഡിയ വഴി പങ്കിടുന്നതും എല്ലാം കുറ്റമാണ്. പൊതുമേഖലയിൽ ജോലിചെയ്യുന്ന വ്യക്തിക്ക് സ്ഥാപനത്തിന്റെ രഹസ്യവിവരങ്ങൾ സംരംക്ഷിക്കേണ്ട ബാധ്യതയുണ്ട്. ജോലിയിൽ വിശ്വാസവഞ്ചനയും മറ്റു സ്വീകരിക്കാൻ പാടില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ജോലിയിൽ നിന്നും പുറത്തുപോയവർ രഹസ്യവിവരങ്ങൾ പുറത്തുവിട്ടാൽ മറ്റു ജോലിക്കാർക്ക് അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ടാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിൽ സൗദി എത്തിയിരിക്കുന്നത്.
കൂടാതെ രാജ്യത്തിന്റെ ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകളും മറ്റും പ്രചരിപ്പിക്കരുത്. സാമൂഹിക മാധ്യമങ്ങൾ വഴിയോ മറ്റോ രാജ്യത്ത് എതിരെയുള്ള ഒരു വാർത്തയും പ്രചരിപ്പിക്കരുത്. സൗദി പബ്ലിക് പ്രോസിക്യൂഷൻ ഒദ്യോഗികമായ സൈറ്റിലൂടെ ഇതു സംബന്ധിച്ച കാര്യങ്ങൾ പുറത്തിവിട്ടത്. രാജ്യത്തെ എല്ലാ പൗരന്മാരോടും വിദേശികളോടും ഔദ്യോഗികമായി വരുന്ന വിവരങ്ങൾ മാത്രമേ വിശ്യസിക്കാൻ പാടുള്ളു എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റു കിംവദന്തികൾ, വ്യാജ വാർത്തകൾ എന്നിവ വിശ്വസിക്കരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല