സ്വന്തം ലേഖകന്‍: സൗദിയില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 70 വയസായി ഉയര്‍ത്താന്‍ തീരുമാനം. ഇതു സംബന്ധിച്ച അധികാരം ആരോഗ്യ മന്ത്രിക്ക് ശൂറാ കൗണ്‍സില്‍ നല്കി. സൗദിയിലെ സിവില്‍ സര്‍വീസ് നിയമം അനുസരിച്ച് വിരമിക്കല്‍ പ്രായം മുതല്‍ വാര്‍ഷികാടിസ്ഥാനത്തിലാണ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ സേവനം ദീര്‍ഘിപ്പിക്കേണ്ടത്.
വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്ന ഡോക്ടര്‍മാര്‍ മെഡിക്കല്‍ ഫിറ്റ്നസ് ഉള്ളവരായിരിക്കണമെന്നും. കൂടാതെ അതേ സ്ഥാപനത്തില്‍ അതേ സ്പെഷ്യലൈസേഷനില്‍ ആവശ്യത്തില്‍ കൂടുതല്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ സേവന കാലാവധി നീട്ടിക്കൊടുക്കുന്ന ഡോക്ടര്‍മാരുടെ ലൈസന്‍സുകള്‍ക്ക് മതിയായ കാലാവധിയുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രത്യേകം നിര്‍ദേശമുണ്ട്.
സൗദിവല്‍ക്കരണത്തെ തുടര്‍ന്ന് വിവിധ മേഖലകളില്‍ വിദര്ഗ്ദരുടെ ക്ഷാമം അനുഭവപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ആരോഗ്യരംഗത്ത് ഈ ഭീഷണി നേരിടാനാണ് ഡോക്ടര്‍മാരുടെ കാലാവധി നീട്ടാന്‍ ശൂറാ കൗണ്‍സില്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല