1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2020

സ്വന്തം ലേഖകൻ: തൊഴിൽ വിസയിൽ സൗദിയിലുള്ള വിദേശികൾക്ക്​ പുറത്തുപോയി വരാൻ അനുവദിക്കുന്ന റീ-എൻട്രി വിസ ഉപയോഗിച്ചില്ലെങ്കിൽ കീശ കാലിയാവും. സാമ്പത്തിക പിഴ വരും. അതായത്​ റീ-എൻട്രി വിസയടിച്ച ശേഷം രാജ്യം വിട്ടുപോയില്ലെങ്കിൽ കാലാവധിക്ക്​ മുമ്പ്​ വിസ റദ്ദ് ചെയ്യണം. അല്ലെങ്കില്‍ പിഴ ചുമത്തും.

ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറിലൂടെയാണ് റീ-എന്‍ട്രി റദ്ദാക്കേണ്ടതെന്ന് സൗദി പാസ്​പോർട്ട്​ വിഭാഗം (ജവാസാത്ത് ഡയറക്ടറേറ്റ്) അറിയിച്ചു. വീണ്ടും റീ-എൻട്രി വിസ വേണമെങ്കിൽ വീണ്ടും ഫീസടക്കണം. റീ-എന്‍ട്രി വിസ അടിച്ച ശേഷം ഏതെങ്കിലും കാരണവശാൽ രാജ്യം വിട്ടുപോകാന്‍ സാധിക്കാതെ വന്നാല്‍ ഉടൻ റദ്ദാക്കാൻ ശ്രദ്ധിക്കുക. വിസയില്‍ രാജ്യം വിടാനായി രേഖപ്പെടുത്തിയിരിക്കുന്ന അവസാന തിയതിക്ക് മുമ്പായി റദ്ദ്​ ചെയ്യണം. അല്ലാത്ത പക്ഷം വലിയ പിഴയൊടുക്കേണ്ടി വരും.

ഒരിക്കല്‍ അടിച്ച റീ-എന്‍ട്രി വിസയില്‍ ഏതെങ്കിലും വിധത്തിലുള്ള ഭേദഗതികള്‍ വരുത്തുന്നതിനോ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനോ സാധ്യമല്ല. നിശ്ചിത സമയത്തിനകം രാജ്യം വിടാന്‍ സാധിക്കാതെ വന്നാല്‍ റീ-എന്‍ട്രി വിസ റദ്ദ് ചെയ്ത്, ആവശ്യം വരുന്ന സമയത്ത് വീണ്ടും പുതിയ റീ-എന്‍ട്രി വിസക്കായി ഫീസ് അടച്ച് അപേക്ഷിക്കുക മാത്രമാണ് വഴി.

റീ എൻട്രി റദ്ദാക്കുന്നതോടെ നേരത്തെ അടച്ച ഫീസ് തിരിച്ച് ലഭിക്കുകയുമില്ല. ജവാസാത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ഷിറിലൂടെ തൊഴിലുടമയുടെ അക്കൗണ്ട് വഴിയാണ് റീ-എന്‍ട്രി വിസ റദ്ദാക്കേണ്ടതതെന്ന് ഡയറക്ടറേറ്റ് അറിയിപ്പിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.