![](https://www.nrimalayalee.com/wp-content/uploads/2021/11/Saudi-Iqama-Re-entry-Visa-Renewal.png)
സ്വന്തം ലേഖകൻ: സൗദിയിൽ റീഎൻട്രി വിസ ലഭിക്കാൻ വിദേശികളുടെ പാസ്പോർട്ടിന് മൂന്നുമാസത്തിൽ കുറയാത്ത കാലയളവ് ഉണ്ടായിരിക്കണമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. രാജ്യത്തുള്ള വിദേശികൾക്ക് റീഎൻട്രി വിസ നൽകുന്നതിന് പാസ്പോർട്ടിന് ഏറ്റവും കുറഞ്ഞത് 90 ദിവസമെങ്കിലും ഉണ്ടായിരിക്കണം.
റീഎൻട്രി വിസ കാലാവധി മാസങ്ങളിലാണ് (60, 90, 120 ദിവസം) കണക്കാക്കിയിട്ടുണ്ടെങ്കിൽ ഇഷ്യൂ ചെയ്ത തീയതി മുതൽ യാത്രക്ക് മൂന്നു മാസത്തേക്ക് സാധുതയുണ്ട്. യാത്രതീയതി മുതലാണ് വിസ കാലാവധി കണക്കാക്കുക. എന്നാൽ, ദിവസം പരിമിതപ്പെടുത്തുകയോ, നിശ്ചിത തീയതിക്ക് മുമ്പ് മടങ്ങുകയോ ചെയ്യണമെന്ന് റീഎൻട്രിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇഷ്യൂ ചെയ്ത തീയതി മുതൽ വിസയുടെ കാലാവധി കണക്കാക്കും.
റീഎൻട്രി വിസ ചാർജ് രണ്ടു മാസത്തിന് 200 റിയാലാണ്. ഓരോ അധിക മാസത്തിന് 100 റിയാൽ വീതം ഈടാക്കും. മൾട്ടിപ്പിൾ എക്സിറ്റ് റീഎൻട്രി വിസ ഇഷ്യൂ ചെയ്യുന്നതിന് പരമാവധി മൂന്നു മാസത്തേക്ക് 500 റിയാലാണ്. ഓരോ അധിക മാസത്തിനും 200 റിയാലാണെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല