സ്വന്തം ലേഖകന്‍: ഇസ്രയേല്‍ എംബസി ജറൂസലേമിലേക്ക് മാറ്റിയ അമേരിക്കയുടെ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി സൗദി കോടതി, പ്രതികരണത്തില്‍ മിതത്വം പാലിച്ച് സൗദി സര്‍ക്കാര്‍. അമേരിക്കയുടേത് നിരുത്തരവാദപരമായ നിലപാടാണെന്ന് സൗദി റോയല്‍ കോടതി വ്യക്താക്കി. ഫലസ്തീനോടൊപ്പമാണ് സൌദി. ഈ നിലപാടില്‍ മാറ്റമില്ലെന്നും കോടതി പറഞ്ഞു. നീക്കം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും നീതികേടാണെന്നും കോടതി പറഞ്ഞു.
ജറൂസലം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് സൌദിയുടെ മുന്നറിയിപ്പ്. നിരുത്തരവാദപരവും ദൂരവ്യാപക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നതുമാണ് തീരുമാനമെന്ന് സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം പ്രഖ്യാപനമുണ്ടായാല്‍ സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൗദി നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ബുധനാവഴ്ച രാത്രി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഓര്‍മിപ്പിച്ചു.
അതേസമയം സൗദിക്ക് ഫലസ്തീനോടും പവിത്രഭൂമിയയായ ഖുദ്‌സിനോടുമുള്ള നിലപാടിലും സമീപനത്തിലും മാറ്റമില്ലാതെ തുടരും. ഫലസ്തീനികളുടെ ചരിത്രപരമായ അവകാശങ്ങള്‍ വകവച്ചു നല്‍കേണ്ടതുണ്ട്. അന്താരാഷ്ട്ര കരാറുകളുടെയും ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കേണ്ടതെന്നും സൗദി ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു. അമേരിക്കയുടെ നിശ്പക്ഷ നിലപാടിന് നിരക്കുന്നതല്ല പുതിയ പ്രസ്താവന.
സമാധാന ചര്‍ച്ചക്ക് അമേരിക്ക മധ്യസ്ഥം വഹിക്കുന്നതിനും ഫലസ്തീന്‍, ഇസ്രായേല്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും തീരുമാനം വിഘാതം സൃഷ്ടിക്കും. അമേരിക്ക അതിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നും തെറ്റ് തിരുത്തണമെന്നും സൗദി അഭ്യര്‍ഥിച്ചു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ കഴിയുന്നതും വേഗം പരിഹാരം കാണണമെന്നും സൗദി ആഹ്വാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല