സ്വന്തം ലേഖകന്‍: സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ അനുവാദമുള്ളവരുടെ പട്ടിക പുതുക്കി സൗദി തൊഴില്‍ മന്ത്രാലയം. പുതിയ പട്ടിക പ്രകാരം സ്വദേശി സ്ത്രീ പുരുഷന്മാരുടെ ഉമ്മമാരെയും ഉള്‍പ്പെടുത്തി. സ്വദേശി സ്ത്രീകള്‍ക്ക് വിദേശികളിലുണ്ടായ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ കഴിയുമെന്നതും പ്രധാന മാറ്റമാണ്.
സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളുടെ പട്ടിക സ്വദേശി സ്ത്രീ പുരുഷന്മാരുടെ ഉമ്മമാരെയും സ്വദേശി സ്ത്രീകള്‍ക്ക് വിദേശികളിലുണ്ടായ ആണ്‍മക്കളെയും പെണ്‍മക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പുനര്‍നിര്‍ണ്ണയിച്ചതായും ഇവരെ നിതാഖാത്ത് സംവിധാനത്തില്‍ ഒരു ശതമാനമായി കണക്കാക്കുമെന്നും തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോക്ടര്‍ അലി ഗഫീസ് വ്യക്തമാക്കി.
തീരുമാനം നിലവില്‍ വന്നതോടെ ഇതുമായി ബന്ധപ്പെട്ട തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ എല്ലാ മുന്‍ തീരുമാനങ്ങളും ദുര്‍ബ്ബലപ്പെട്ടുവെന്ന് അലി ഗഫീസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ നിതാഖാത് ശക്തമാക്കിയതോടെ സ്വദേശി സ്ത്രീകള്‍ക്ക് വിദേശികളിലുണ്ടായ ആണ്‍മക്കളും പെണ്‍മക്കളും എന്തു ചെയ്യുമെന്ന ആശയക്കുഴപ്പം വ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല