സ്വന്തം ലേഖകൻ: സെയിൽസ്, പർച്ചേസിങ് , പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങിയ പ്രഫഷനുകളിൽ സ്വദേശിവത്കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. ഈ മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുക വഴി കൂടുതല്‍ സൗദി പൗരന്മാര്‍ക്ക് തൊഴില്‍ വിപണിയില്‍ അവസരം ലഭിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
ആറു മാസം മുമ്പ് മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. സെയിൽസ്, പർച്ചേസിങ് , പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങിയ പ്രൊഫഷനുകളിൽ ഉള്ളവര്‍ക്ക് മറ്റു ജോലികള്‍ കണ്ടെത്തണമെന്നും ഈ മേഖലകളിൽ സ്വദേശിവത്കരണം നടത്താൻ പോകുന്നു എന്നായിരുന്നു നൽകിയിരുന്ന നിർദേശം.
സെയില്‍സ് മേഖലയില്‍ ആദ്യഘട്ടമെന്ന നിലയില്‍ 15 ശതമാനമാണ് സ്വദേശിവത്കരണം നടത്തുന്നത്. സെയില്‍സ് മാനേജര്‍, റീട്ടെയില്‍ സെയില്‍സ് മാനേജര്‍, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, ഹോള്‍സെയില്‍ സെയില്‍സ് മാനേജര്‍, ഐടി ആന്റ് ടെലികോം എക്യുപ്‌മെന്റ് സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, സെയില്‍സ് റെപ്രസന്റേറ്റീവ് എന്നീ പ്രൊഫഷനുകളാണ് സ്വദേശവത്കരണത്തിൻരെ മറ്റു പരിധിയിൽ വരുന്നത്.
പര്‍ച്ചേസ് മേഖലയില്‍ അമ്പത് ശതമാനമായിരിക്കും സ്വദേശിവത്കരണം വരുക. പ്രോക്യുര്‍മെന്റ് മാനേജര്‍, പ്രൊക്യുര്‍മെന്റ് റെപ്രസന്റേറ്റീവ്, കോണ്‍ട്രാക്ട് മാനേജര്‍, ബിഡ്ഡിംഗ് സ്‌പെഷ്യലിസ്റ്റ്, പ്രൊക്യുര്‍മെന്റ് സ്‌പെഷ്യലിസ്റ്റ് എന്നിവർ ആണ് ഈ വിഭാഗത്തിൽ വരുന്നവർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല